ഈ വർഷത്തെ ഓണംബംപർ വിൽപ്പനയിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനു മികച്ചനേട്ടം. 126.56 കോടി രൂപയുടെ വിറ്റുവരവിലൂടെ 30.54 കോടി രൂപയുടെ ലാഭമാണ് സർക്കാരിനു ലഭിച്ചത്. കഴിഞ്ഞവർഷത്തേക്കാൾ ഏഴുകോടി രൂപ കൂടുതൽ.
12 കോടി രൂപ ഒന്നാംസമ്മാനമുള്ള ടിക്കറ്റിന് 300 രൂപയായിരുന്നു വില. അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയി. ആകെ 54 കോടി രൂപയാണുസമ്മാനമായി നൽകുക. ജി.എസ്.ടി.യും ഏജന്റിനുള്ള തുകയുമെല്ലാം കഴിഞ്ഞാൽ 30 കോടിയുടെ ‘ഭാഗ്യ’മാണ് സർക്കാരിന്.
Also Read:പാൻ കാർഡ് ഇല്ലേ? എങ്ങിനെ വളരെ എളുപ്പത്തിൽ E-PAN കാർഡ് നിർമിക്കാം.
കഴിഞ്ഞവർഷം 44.10 ലക്ഷം ടിക്കറ്റുകളാണ് അടിച്ചത്. ഇതിൽ 44,09,980 ടിക്കറ്റുകൾവിറ്റു. 103 കോടി രൂപയുടെ വിൽപ്പന. 23 കോടി രൂപ ലാഭം. കഴിഞ്ഞ വർഷമാണ് ലോട്ടറിക്ക് 28 ശതമാനം ജി.എസ്.ടി. ഏർപ്പെടുത്തിയത്. 2017-ൽ അച്ചടിച്ച 65 ലക്ഷം ടിക്കറ്റുകൾ വിറ്റതായിരുന്നു തിരുവോണം ബംപറിലുണ്ടായ ചരിത്രനേട്ടം.
0 Comments