Ticker

6/recent/ticker-posts

Header Ads Widget

15 ലക്ഷംരൂപയ്ക്ക് പറഞ്ഞുറപ്പിച്ചു; വൃക്ക വിൽക്കാൻ ഇപ്പോഴും സ്ത്രീകൾ തയ്യാർ

ആലപ്പുഴ: വൃക്ക നൽകാൻ തയ്യാറായി തീരദേശമേഖലകളിൽ ഇപ്പോഴും സ്ത്രീകൾ കാത്തിരിക്കുന്നതായി വിവരം.

വൈദ്യപരിശോധനകളെല്ലാം പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, പറഞ്ഞുറപ്പിച്ച തുക നൽകാത്തതിനാൽ ഒരു സ്ത്രീ ഇതിൽനിന്നു പിന്മാറി. അമ്പലപ്പുഴയിൽ തീരദേശമേഖല കേന്ദ്രീകരിച്ചുനടന്ന വൃക്കദാനത്തട്ടിപ്പ് ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഇതിലാണു കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
15 ലക്ഷംരൂപ പറഞ്ഞുറപ്പിച്ചാണു സ്ത്രീ വൃക്കനൽകാൻ തയ്യാറായത്.

കാര്യത്തോടടുത്തപ്പോൾ പത്തുലക്ഷമേ നൽകൂവെന്ന് ഇടനിലക്കാരൻ പറഞ്ഞതിനാൽ ഇവർ പിന്മാറി. വൃക്ക വിൽക്കുന്നവർക്കാർക്കും പരാതിയില്ലാത്തത് അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്. സാമ്പത്തികപ്രയാസമുള്ളതിനാൽ ആരുടെയും സമ്മർദമില്ലാതെയാണു താൻ തയ്യാറായതെന്നാണ് ഒരു സ്ത്രീയുടെ മൊഴി.
അതേസമയം, ഇടനിലക്കാരൻ അന്വേഷണസംഘത്തിന്റെ നിരീക്ഷത്തിലാണ്.

കോഴിക്കോട്ടുകാരനായ ഇയാളുടെ ഫോൺ പ്രവർത്തിക്കുന്നില്ല. അമ്പലപ്പുഴ കേന്ദ്രീകരിച്ചു വൃക്കദാനം സംഘടിപ്പിക്കുന്നതിലെ പ്രധാന ഇടനിലക്കാരൻ ഇയാളാണെന്നാണു കണ്ടെത്തൽ. വൃക്കദാനത്തിനു മുൻപ്‌ ഓരോ തവണയും വൈദ്യപരിശോധനയ്ക്കു പോകുന്നവർക്ക് 1,000 രൂപവീതം യാത്രാച്ചെലവും ഭക്ഷണവും ഇയാളാണു നൽകിയിരുന്നത്. 

വൃക്ക ആവശ്യമുള്ളവരിൽനിന്നു കൂടുതൽ തുക വാങ്ങി, നിശ്ചിത തുകമാത്രം സ്ത്രീകൾക്കു നൽകി ഇവരെ ചൂഷണംചെയ്യുകയാണോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. ജില്ലയ്ക്കു പുറമേ തൃശ്ശൂരും മലപ്പുറത്തും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതുകൊണ്ട്‌ സംസ്ഥാന ക്രൈംബ്രാഞ്ചും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments