കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് കറുത്തപറമ്പില്‍ വാര്‍ഡ് മെമ്പര്‍ ഷാഹിന ടീച്ചറുടെയും വെല്‍ഫെയര്‍ പാര്‍ട്ടി വലിയപറമ്പ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ഷാഹിന ടീച്ചര്‍ തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനമായിരുന്നു പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുമെന്ന്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ പ്രദേശത്തെ അമ്പതോളം കുടുംബങ്ങള്‍ക്ക് ആശ്വാസമാവും.
വാര്‍ഡ് അംഗം ഷാഹിന ടീച്ചറുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി സ്മിത പരിപാടി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മുക്കം ബ്ലോക്ക് എം.ടി അഷ്‌റഫ്, വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് പ്രസിഡന്റ് കെ.സി അന്‍വര്‍, കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പികെ ശംസുദ്ദീന്‍, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി നസീഫ് ഓമശ്ശേരി, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം ജി അബ്ദുല്‍ അക്ബര്‍, ജമാഅത്തെ ഇസ്‌ലാമി മുക്കം ഏരിയ വൈസ് പ്രസിഡന്റ് എസ്. കമറുദ്ദീന്‍, അബൂബക്കര്‍ ഹാജി, പാറക്കല്‍ അബ്ദുല്‍ഖാദര്‍, സഹായി സെക്രട്ടറി ഷമീര്‍ മാസ്റ്റര്‍, പീപ്പിള്‍ ഫൗണ്ടേഷന്‍ പ്രതിനിധി കെപി. സകീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷിഹാബ് തോണ്ടയില്‍ സ്വാഗതവും യാസിര്‍ ഇളമ്പിലാശ്ശേരി നന്ദിയും പറഞ്ഞു.
മുരിങ്ങംപറ്റ തടായി - വലിയപറമ്പ് വെല്‍ഫെയര്‍ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുറഹ്‌മാന്‍ നിര്‍വഹിക്കുന്നു.
0 Comments