Ticker

6/recent/ticker-posts

Header Ads Widget

ടി20 ലോകകപ്പിന് ശേഷം നായക സ്ഥാനം ഒഴിയും; പ്രഖ്യാപനവുമായി വിരാട് കോലി

ഒക്ടോബറിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ടീമിന്റെ നായക സ്ഥാനത്ത് നിന്നും പടിയിറങ്ങുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി.

എന്നാൽ ഏകദിനങ്ങളിലും ടെസ്റ്റിലും
താൻ ക്യാപ്റ്റനായി തുടരുമെന്നും അറിയിച്ചു.
നിലവിൽ കോലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതോടെ രോഹിത് ശർമയായിരിക്കും പകരം സ്ഥാനമേൽക്കുക എന്നാണ് കരുതപ്പെടുന്നത്. കോലിയുടെ വാക്കുകൾ: ‘ജോലിഭാരം വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുക എന്നത് പ്രധാനപ്പെട്ട വിഷയമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.

അവസാന എട്ടോ ഒമ്പതോ വര്‍ഷമായി ക്രിക്കറ്റിൽ മൂന്നു ഫോര്‍മാറ്റിലും കളിക്കുന്നതിന്‍റെയും അതിൽ അഞ്ചോ ആറോ വര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവുന്നതിന്‍റെയും ജോലിഭാരം കണക്കിലെടുത്ത് ടി20 ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുകയാണ്.

എന്നാൽ ടെസ്റ്റിലും ഏകദിനത്തിലും ടീമിനെ തുടര്‍ന്നും നയിക്കും. ടി20യിൽ ക്യാപ്റ്റനെന്ന നിലയില്‍ തന്റെ കഴിവിന്റെ പരമാവധി തന്നെ ടീമിന് നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഇനി ടീമിലെ ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ ടി20യില്‍ തുടര്‍ന്നും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും.’ – കോലി ട്വിറ്ററിൽ എഴുതി.

''എന്റെ അടുത്ത സുഹൃത്തുക്കളായ രവി ഭായ്, രോഹിത് എന്നിവരുമായുള്ള ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷം, ഒക്ടോബറിൽ ദുബായിൽ നടക്കുന്ന ടി 20 ലോകകപ്പിന് ശേഷം ഞാൻ ടി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ഞാൻ തീരുമാനിച്ചു'' ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവെച്ച കുറിപ്പിൽ വിരാട് കോലി പറഞ്ഞു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, സെലക്ടർമാർ എന്നിവരുമായും ഇത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് മുമ്പ് ചർച്ചകൾ നടത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments