Ticker

6/recent/ticker-posts

Header Ads Widget

അശ്ലീലം, ഭിന്നിപ്പ്, സ്പര്‍ദ്ധ; ക്ലബ്ഹൗസ് റൂമുകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കേരള പോലീസ്

കേരളത്തില്‍ അടുത്തിടെ വളരെയധികം പ്രചാരം ലഭിച്ച സോഷ്യല്‍ മീഡിയ ആപ്പ് ആണ് ക്ലബ്ഹൗസ്. ശബ്ദം കൊണ്ട് മാത്രം പരസ്പരം പരിചയപ്പെടുകയും ആശയവിനിമയം നടത്തുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യുക എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.

തുടക്കത്തില്‍ ലഭിച്ച സ്വീകാര്യത നിലവില്‍ ഇല്ലെങ്കിലും ഇപ്പോഴും സ്ഥിരം ചര്‍ച്ചാ ഗ്രൂപ്പുകളുടെ റൂമുകള്‍ ഇവിടെ സജീവമാണ്. തുടര്‍ച്ചയായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ പോലും ക്ലബ്ഹൗസില്‍ ഉണ്ട്. എന്നാല്‍ ക്ലബ്ഹൗസ് വഴി വെറുപ്പും വിദ്വേഷവും അശ്ലീലവും പ്രചരിപ്പിക്കാന്‍ ശ്രമം നടത്തിയാല്‍, പണി പാളും. അത്തരം ഗ്രൂപ്പുകള്‍ക്ക് മേല്‍ പിടിമുറുക്കാന്‍ തയാറെടുത്തിരിക്കുകയാണ് കേരള പോലീസ്.

കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ പറയുന്നു.

"നവമാധ്യമമായ ക്ലബ്ബ് ഹൗസില്‍ സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ദ്ധയും വളര്‍ത്തുന്ന രീതിയിലും യുവജനതയെ വഴിതെറ്റിക്കുന്ന രീതിയിലുമുള്ള റൂമുകള്‍ സൈബര്‍ ഷാഡോ പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. ഇത്തരം റൂമുകള്‍ സംഘടിപ്പിക്കുന്ന മോഡറേറ്റര്‍, സ്പീക്കര്‍/ഓഡിയോ പാനലുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്."

ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകനായ രോഹന്‍ സേത്തും പോള്‍ ഡേവിസനും ചേര്‍ന്ന് സ്ഥാപിച്ച ഓഡിയോ അധിഷ്ഠിത സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ ക്ലബ്‌ഹൗസ്, സിലിക്കണ്‍ വാലി ടെക്കികള്‍ക്കും ഹോളിവുഡ് താരങ്ങള്‍ക്കും ഇടയില്‍ വന്‍ വിജയമാണ്. എന്നാല്‍ ആപ്പിന്റെ ആത്യന്തികമായ ലക്ഷ്യം പൊതുജനങ്ങള്‍ക്കായി തുറക്കുക എന്നതാണ്.


വിവിധയിടങ്ങളിലുള്ള ആളുകള്‍ക്ക് പരസ്പരം സംസാരിക്കാനും കഥകള്‍‌ പറയാനും ആശയങ്ങള്‍‌ പങ്കുവയ്ക്കാനും ചങ്ങാത്തം കൂടാനും ലോകമെമ്ബാടുമുള്ള പുതിയ ആളുകളെ പരിചയപ്പെടാനും ഇതുവഴി സാധിക്കും. എലോണ്‍ മസ്‌ക്, ഓപ്ര വിന്‍ഫ്രി, കാനി വെസ്റ്റ്, ഡെമി ലൊവാറ്റോ, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവര്‍ ഉപയോഗിച്ച ക്ലൗബ്ഹൗസിന് മാര്‍ച്ച്‌ അവസാനത്തില്‍ 13.4 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നാണ് ബിബിസിയുടെ റിപ്പോ‍ര്‍ട്ട്.

2021-ല്‍ ടൈം മാഗസിന്‍ പുറത്തിറക്കിയ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ 100 കമ്ബനികളുടെ പട്ടികയില്‍ ക്ലബ്ഹൗസും ഇടം പിടിച്ചിട്ടുണ്ട്. സ്പോട്ടിഫൈ, ഹൈബി, സാവേജ് എക്സ് ഫെന്റി, ബംബിള്‍, ആപ്പിള്‍ തുടങ്ങിയ കമ്ബനികളോടൊപ്പമാണ് ക്ലബ്ഹൗസും ഈ പട്ടികയില്‍ ഇടം സ്വന്തമാക്കിയത്. ആളുകള്‍ക്ക് ഒന്നിച്ച്‌ ഡിജിറ്റല്‍ റൂമുകളില്‍ ഒത്തുകൂടാനും സാകേതികവിദ്യയും കലയും മുതല്‍ രാഷ്ട്രീയം വരെ ഏത് വിഷയത്തെക്കുറിച്ചും പരസ്പരം സംസാരിക്കാനും സൗകര്യം ഒരുക്കുന്ന ആപ്പ് എന്നാണ് ടൈം മാഗസിന്‍ ക്ലബ്ഹൗസിനെ വിശേഷിപ്പിച്ചത്.

ക്ലബ്ബ് ഹൗസ് ആപ്ലിക്കേഷന്‍ തുറക്കുമ്ബോള്‍, ആളുകള്‍ നിറഞ്ഞ "മുറികള്‍" നിങ്ങള്‍ക്ക് കാണാന്‍ കഴിയും. നിങ്ങള്‍ക്ക് ഓരോ മുറിയിലും ഒരു പ്രേക്ഷക അംഗമായി പ്രവേശിക്കാം. പക്ഷേ നിങ്ങള്‍ക്ക് സംസാരിക്കണമെങ്കില്‍ കൈ ഉയര്‍ത്തണം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് സ്വന്തമായി ഒരു മുറി സൃഷ്ടിക്കാന്‍ കഴിയും. ക്യാമറ ഇല്ലാത്തതിനാല്‍, കണ്ടു കൊണ്ട് സംസാരിക്കാനാകില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് തുണി അലക്കി കൊണ്ടോ, തുണി മടക്കി കൊണ്ടോ, കുഞ്ഞിനെ മുലയൂട്ടുമ്ബോഴോ, യാത്ര ചെയ്യുമ്ബോഴോ, അല്ലെങ്കില്‍ ഓടാന്‍ പോകുമ്ബോഴോ ഒക്കെ ക്ലബ്ബ്ഹൗസില്‍ സംസാരിക്കാം.

Post a Comment

0 Comments