സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംമ്പർ ലോട്ടറി വിജയി ആരെന്ന ആകാംഷകള്‍ക്ക് വിരാമം. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ വയനാട് സ്വദേശി സെയ്‍തലവിയാണ് ആ ഭാഗ്യവാന്‍.
തൃപ്പൂണിത്തുറയില്‍ നിന്ന് സുഹൃത്ത് വഴിയെടുത്ത ടിക്കറ്റിനാണ് ഓണം ബംപര്‍ അടിച്ചതെന്ന് സെയ്തലവിയുടെ കുടുംബം. ബംപര്‍ അടിച്ചതിനെക്കുറിച്ച് ഭര്‍ത്താവ് അറിയിച്ച വിവരം മാത്രമാണ് ഉള്ളതെന്ന് സെയ്തലവിയുടെ ഭാര്യ സുഫൈറത്ത് പറഞ്ഞു
പന്ത്രണ്ട് കോടിയുടെ ഓണം ബംബര്‍ അടിച്ചത് തനിക്കാണെന്നാണ് സെയ്‍തലവി അവകാശപ്പെടുന്നത്. കോഴിക്കോട്ട് നിന്ന് സുഹൃത്ത് വഴിയെടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് സെയ്‍തലവി പറഞ്ഞു. സുഹൃത്ത് ടിക്കറ്റ് ഉടന്‍ വയനാട്ടിലെ കുടുംബാംഗങ്ങള്‍ക്ക് കൈമാറുമെന്നും സെയ്‍തലവി പറഞ്ഞു.
അതേസമയം ടിക്കറ്റ് വയനാട്ടില്‍ എത്തിയതില്‍ അവ്യക്തത തുടരുകയാണ്. മീനാക്ഷി ലോട്ടറീസിന്‍റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്നും വിൽപ്പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം. ടിക്കറ്റ് വിറ്റത് കോഴിക്കോട്ടോ പാലക്കാട്ടോ അല്ലെന്നും തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നുതന്നെയാണെന്നും മീനാക്ഷി ലോട്ടറീസിലെ ജീവനക്കാര്‍ പറയുന്നു. കോട്ടയത്ത് നിന്ന് എട്ടിന് എത്തിച്ചതാണ് ടിക്കറ്റെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ഏജൻസി കമ്മീഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാകും സമ്മാനാർഹന് ലഭിക്കുക. ഒന്നാം സമ്മാനം 12 കോടി ആയതിനാൽ അതിന്റെ 10 ശതമാനമായ 1.20 കോടി രൂപ ഏജൻസി കമ്മീഷനായി സമ്മാനത്തുകയിൽനിന്നു കുറയും. ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതി. ഇതു രണ്ടും കുറച്ച് ബാക്കി 7 കോടിയോളം രൂപയാകും സമ്മാനാർഹനു ലഭിക്കുന്നത്.
0 Comments