Ticker

6/recent/ticker-posts

Header Ads Widget

എന്താണ് പുതിയ "ബിഎച്ച്" വാഹന രജിസ്ട്രേഷൻ, എങ്ങനെ ലഭിക്കും, നമ്പർ പ്ലേറ്റിലെ മാറ്റം എങ്ങനെ അറിയാം?

ഒരു കാറോ ഇരുചക്രവാഹനമോ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നത് പലപ്പോഴും പ്രയാസമേറിയ കാര്യമാണ്. നിലവിലെ സംസ്ഥാനത്ത് നിന്ന് ഒരു എന്‍ഒസി ലഭിക്കുകയും തുടര്‍ന്ന് വാഹനം മാറ്റുന്ന അടുത്ത സംസ്ഥാനത്ത് വാഹനം വീണ്ടും രജിസ്റ്റര്‍ ചെയ്യുകയും വേണം.

വീണ്ടും അടുത്ത സംസ്ഥാനത്ത് റോഡ് നികുതി അടയ്ക്കണമെന്ന പ്രശ്നവുമുണ്ട്.

ഈ പ്രശ്നങ്ങള്‍ മറികടക്കാനായി വാഹന ഉടമകള്‍ക്ക്, റോഡ് ഗതാതഗ- ഹൈവേ മന്ത്രാലയം അവതരിപ്പിച്ച ഭാരത് സീരീസ് "ബിഎച്ച്‌" രജിസ്ട്രേഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്.

വിവിധ സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിക്കാന്‍ സാധ്യതയുള്ള ജീവനക്കാര്‍ക്ക് അവരുടെ വാഹനങ്ങള്‍ രജിസ്ട്രര്‍ ചെയ്യാന്‍ ഈ രീതി തിരഞ്ഞെടുക്കാവുന്നതാണ്.

ഡിഫന്‍സ്, റെയില്‍വേ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ മേഖലകളിലെ ജീവനക്കാര്‍ക്ക് മാത്രമല്ല സ്വകാര്യമേഖലയിലെ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്കും ബിഎച്ച്‌ രജിസ്ട്രേഷന്‍ തിരഞ്ഞെടുക്കാം. വിവിധ സ്ഥാപനങ്ങളില്‍ ഓഫീസുകളും ബ്രാഞ്ചുകളുമുള്ള സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റമുണ്ടാവുമ്ബോള്‍ വാഹനം അതത് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോവുന്നത് പ്രയാസമേറിയ കാര്യമാവാറുണ്ട്. ധാരാളം പേപ്പര്‍വര്‍ക്കുകളും നടപടിക്രമങ്ങളും ഇതിനായി ചെയ്യേണ്ടി വരുന്നു. പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ പ്രയാസങ്ങള്‍ ഇല്ലാതാവും.

നിലവിലെ സമ്ബ്രദായം എങ്ങനെയാണ്?

നിലവില്‍, ഒരു വ്യക്തി മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറുകയും അവളുടെ വാഹനം കൂടെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുകയും ചെയ്യുമ്ബോള്‍, ആദ്യം വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംസ്ഥാനത്ത് നിന്ന് ആദ്യം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടണം. വാഹനത്തിന്റെ "മാതൃ സംസ്ഥാനം" എന്നാണ് ആ സംസ്ഥാനത്ത് സര്‍ക്കാര്‍ വിളിക്കുന്നത്. മറ്റൊരു സംസ്ഥാനത്ത് ഒരു പുതിയ രജിസ്ട്രേഷന്‍ നിയമിക്കുന്നതിന് മാതൃ സംസ്ഥാനത്തിന്റെ എന്‍ഒസി നിര്‍ബന്ധമാണ്.

സംസ്ഥാനം മാറുമ്ബോള്‍ പുതിയ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. കാരണം 1988 ലെ മോട്ടോര്‍ വാഹന നിയമത്തിലെ 47 വകുപ്പ് പ്രകാരം, ഒരു സംസ്ഥാനത്ത് രജിസ്ട്രര്‍ ചെയ്ത വാഹനം അതേ രജിസ്ട്രേഷനില്‍ 12 മാസത്തേക്ക് മാത്രമേ പുതിയ സംസ്ഥാനത്ത് ഉപയോഗിക്കാനാവൂ. ആ കാലാവധി കഴിഞ്ഞാല്‍ അത് പുതിയ സംസ്ഥാനത്ത് വീണ്ടും രജിസ്റ്റര്‍ ചെയ്യണം. മാതൃ സംസ്ഥാനത്തെ റോഡ് നികുതി റീഫണ്ട് ചെയ്യുന്നതിനും അപേക്ഷിക്കാം.

കാരണം, ഒരാള്‍ ഒരു പുതിയ വ്യക്തിഗത വാഹനം വാങ്ങുകയും രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുമ്ബോള്‍ ആ സംസ്ഥാനത്ത് വാഹനത്തിന്റെ ദീര്‍ഘകാല റോഡ് നികുതി നല്‍കുന്നുണ്ട്. 15 വര്‍ഷത്തേക്കുള്ള നികുതിയാണ് അത്.

ഇത് പ്രകാരം 15 വര്‍ഷം പൂര്‍ത്തിയാക്കാന്‍ എത്രവര്‍ഷം ബാക്കിയുണ്ടോ അത്രയും വര്‍ഷത്തേക്കുള്ള റോഡ് നികുതി വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടു പോവുമ്ബോള്‍ ആദ്യ സംസ്ഥാനത്ത് നിന്ന് തിരിച്ച്‌ വാങ്ങിക്കാം. അഞ്ച് വര്‍ഷത്തിന് ശേഷമാണ് വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതെങ്കില്‍ ആദ്യ സംസ്ഥാനത്ത് നിന്ന് 10 വര്‍ഷത്തെ റോഡ് നികുതി തിരികെ നല്‍കണം. ഒപ്പം ഈ 10 വര്‍ഷത്തേക്കുള്ള നികുതി പുതിയ സംസ്ഥാനത്ത് അടയ്ക്കുകയും വേണം.

ആദ്യ സംസ്ഥാനത്ത് നിന്ന് പണം തിരികെ ലഭിക്കാനുള്ള ഈ വ്യവസ്ഥ വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയാണെന്നും ഓരോ സംസ്ഥാനത്തും ഇതി വ്യത്യസ്തമാണെന്നും വിലയിരുത്തപ്പെടുന്നു. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലൂടെ കടന്നുപോകുകയും നിരവധി തടസ്സങ്ങള്‍ നേരിടുകയും ചെയ്യുന്ന പ്രക്രിയയാണിത്.

ബാക്കിയുള്ള റോഡ് നികുതി ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്ന ഒരു സംവിധാനം സര്‍ക്കാര്‍ ഇതുവരെ കൊണ്ടുവന്നിട്ടില്ല.

പുതിയ സംവിധാനം

വാഹനങ്ങള്‍ക്ക് ബിഎച്ച്‌ സീരീസ് രജിസ്ട്രേഷന്‍ അനുവദിക്കുന്ന പുതിയ സംവിധാനം വഴി വാഹന ഉടമയ്ക്ക് സങ്കീര്‍ണമായ ചുവപ്പുനാടയില്ലാതെ ഓണ്‍ലൈന്‍ സംവിധാനത്തെ ആശ്രയിക്കാനാവും.

ഈ സെപ്റ്റംബര്‍ 15 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

1989 കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെലെ 47ാം ചട്ടം ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ സമ്ബ്രദായം വരുന്നത്. ബിഎച്ച്‌ രജിസ്ട്രേഷന്‍ മാര്‍ക്ക് വഹിക്കുന്ന വാഹനങ്ങള്‍ പുതിയ സംസ്ഥാനത്തേക്ക് മാറ്റിയാല്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നാണ് ഭേദഗതി വരുത്തിയത്.

ഈ നമ്ബര്‍ ലഭിക്കാന്‍ ആര്‍ക്കാണ് യോഗ്യത?

സര്‍ക്കാര്‍/പൊതുമേഖലാ ജീവനക്കാര്‍ക്ക് ഇതിന് അര്‍ഹതയുണ്ട്. അത് കേന്ദ്ര സര്‍ക്കാര്‍ ആയാലും സംസ്ഥാന സര്‍ക്കാര്‍ ആയാലും. സ്വകാര്യമേഖലയില്‍, കുറഞ്ഞത് നാല് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഓഫീസുകളുള്ള കമ്ബനിയിലെ ജീവനക്കാര്‍ക്ക് ബിഎച്ച്‌ നമ്ബര്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. അവര്‍ ഫോം 60 പൂരിപ്പിച്ച്‌ ഓണ്‍ലൈനില്‍ സാധുവായ തൊഴില്‍ ഐഡി/തെളിവ് നല്‍കണം. സംസ്ഥാന അധികാരികള്‍ തെളിവ് പരിശോധിച്ച്‌ ബിഎച്ച്‌ രജിസ്ട്രേഷന്‍ നല്‍കും. രജിസ്ട്രേഷന്‍ നമ്ബര്‍ കമ്ബ്യൂട്ടര്‍ ജനറേറ്റഡ് ആയിരിക്കും.

നികുതി അടക്കുന്നതിലെ മാറ്റം

ബിഎച്ച്‌ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് റോഡ് നികുതി ഈടാക്കും, അതിനുശേഷം രണ്ടിന്റെ മടങ്ങായുള്ള വര്‍ഷങ്ങളിലേക്കും നികുതി ഈടാക്കും.വാഹന ഉടമ 15 വര്‍ഷത്തെ റോഡ് നികുതിയുടെ മുഴുവന്‍ തുകയും മുന്‍കൂറായി അടയ്ക്കുന്നതിനുപകരമാണിത്.

നികുതി മുന്‍കൂറായി അടച്ചിട്ടില്ലാത്തതിനാല്‍ സ്ഥലംമാറ്റത്തിന് മുമ്ബോ ശേഷമോ റീഫണ്ട് തേടുന്ന പ്രക്രിയയില്‍ നിന്ന് നിന്ന് ഇത് ഉടമയെ മോചിപ്പിക്കുന്നു. പതിനാലാം വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം, മോട്ടോര്‍ വാഹന നികുതി വര്‍ഷം തോറും ഈ വാഹനത്തിന് നേരത്തെ ഈടാക്കിയ തുകയുടെ പകുതിയായിരിക്കും.

റോഡ് നികുതി എത്രയാകും?

ഒരു ബിഎച്ച്‌ രജിസ്ട്രേഷന്‍ വാഹനത്തിന്, വാഹനത്തിന്റെ വില 10 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ എട്ട് ശതമാനം നികുതി ഈടാക്കും എന്നാണ് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. 10-20 ലക്ഷം രൂപ വരെ വിലയുള്ളവര്‍ക്ക് ഇത് 10 ശതമാനമാണ്. കൂടാതെ 20 ലക്ഷത്തിലധികം വിലയുള്ള വാഹനങ്ങള്‍ക്ക് 12 ശതമാനമാണ് നികുതി.

ഈ വിജ്ഞാപനം വരുന്നതിനുമുമ്ബ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന് നിരവധി നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയും സംസ്ഥാനങ്ങളുമായി ആലോചിക്കുകയും ചെയ്തിരുന്നു. ഡീസല്‍ വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം അധികവും ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം കുറവും നികുതി ഈടാക്കും. റോഡ് ടാക്സ് ഈടാക്കുന്നത് ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്.

ഒരു ബിഎച്ച്‌ നമ്ബറിന്റെ ഘടന

ഒരു സാധാരണ ബിഎച്ച്‌ നമ്ബര്‍ "21 BH XXXX AA" എന്ന രീതിയിലാവും ഉണ്ടാവുക.

ഇതില്‍ ആദ്യത്തെ രണ്ട് അക്കങ്ങള്‍ ആദ്യ രജിസ്ട്രേഷന്റെ വര്‍ഷമാണ്. 2021ലാണ് രജിസ്ട്രര്‍ ചെയ്തതെങ്കില്‍ 21 എന്നായിരിക്കും ഈ അക്കങ്ങള്‍. BH എന്നത് ഈ വാഹനനമ്ബര്‍ ശ്രേണിയുടെ കോഡ് ആണ്. തുടര്‍ന്ന് XXXX എന്ന് എഴുതിയ ഭാഗത്ത് നാല് അക്കങ്ങള്‍ ഉണ്ടായിരിക്കും. അത് കമ്ബ്യൂട്ടര്‍ ജെനറേറ്റഡ് ആയിരിക്കും. അതിനുശേഷം രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങളും നമ്ബറിലുണ്ടാവും.

Post a Comment

0 Comments