കൊടിയത്തൂർ : നന്മയുടെ കഥ പറഞ്ഞ് ജനഹൃദയം കീഴടക്കിയ 'ഗിഫ്റ്റ് ഓഫ് ഉമ്മച്ചി' ഹോം സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവഹിച്ച കെ.ടി മൻസൂറിനെ വെൽഫെയർ പാർട്ടി ആദരിച്ചു. പതിനേഴോളം ഹോം സിനിമകളിലൂടെ ശ്രദ്ധേയനായ കെ.ടി മൻസൂർ രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ സജീവ സാന്നിദ്ധ്യമാണ്.
പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ജ്യോതി ബസു പൊന്നാട അണിയിച്ചു. സെക്രട്ടറി കെ.ടി. ഹമീദ്, മണ്ഡലം മീഡിയ സെക്രട്ടറി സാലിം ജീറോഡ്, ഇ.എൻ നദീറ, പി.വി അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.
ഫോട്ടോ:'ഗിഫ്റ്റ് ഓഫ് ഉമ്മച്ചി' ഹോം സിനിമ സംവിധായകൻ കെ.ടി മൻസൂറിനെ വെൽഫെയർ പാർട്ടി ആദരിക്കുന്നു.
0 Comments