കൊടിത്തൂര്‍: അടിക്കടി പാചക വാതക -പെട്രോളിയം വില വര്‍ധിപ്പിക്കുന്ന ജനദ്രോഹനയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി കൊടിയത്തൂരില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധമിരമ്പി. കോട്ടമ്മല്‍, കാരക്കുറ്റി, മാട്ടുമുറി, ഗോതമ്പറോഡ്, ചുള്ളിക്കാപറമ്പ്, വെസ്റ്റ് കൊടിയത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.
വിവിധ സ്ഥലങ്ങളില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം ശംസുദ്ദീന്‍ ചെറുവാടി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു കാരക്കുറ്റി, സെക്രട്ടറി കെ.ടി ഹമീദ്, മണ്ഡലം കമ്മിറ്റി അംഗം സജ്ന ബാലു, പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ ബാവ പവര്‍വേള്‍ഡ്, അസി. സെക്രട്ടറി ഇ.എന്‍ നദീറ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. സാലിം ജീറോഡ്, കലാഭവന്‍ ബാലു, കെ കുഞ്ഞാലി, കെ.ടി ശരീഫ്, ശ്രീജ മാട്ടുമുറി, എം.വി മുസ്തഫ, സുമന്‍ ലാല്‍,
ശാഹിദ് കെ, ഇസത്താര്‍ വി.കെ, ഷാമില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പാചക വാതക സബ്സിഡി പുനരാരംഭിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവ് പിന്‍വലിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നികുതിക്കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
പാചക വാതക വിലവര്‍ധനവിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കാരക്കുറ്റിയില്‍ സംഘടിപ്പിച്ച പ്രതിഷേധം
0 Comments