Ticker

6/recent/ticker-posts

Header Ads Widget

മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

കൊച്ചി: മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. കാണാതായ മൂന്നു പെണ്‍കുട്ടികളില്‍ രണ്ടുപേരെ കോഴിക്കോട് നിന്ന് പോലീസ് കണ്ടെത്തി.

സംരക്ഷിക്കാനാളില്ലാത്തതിനാല്‍ സാമൂഹ്യനിതീവകുപ്പ് മഹിളാമന്ദിരത്തിലെത്തിച്ച എറണാകുളം സ്വദേശികളായ 18 വയസുള്ള രണ്ടു പെണ്‍കുട്ടികകളെയും കല്‍ക്കട്ട സ്വദേശിയായ 19 കാരിയെയുമാണ് കഴിഞ്ഞ ദിവസം കാണാതായത്.

ഇവരെ മെഡിക്കല്‍ കോളേജ് വനിതാ സെല്ലിലേക്ക് മാറ്റി. എറണാകുളം ചമ്ബക്കര മഹിളാ മന്ദിരത്തില്‍ നിന്നുമാണ് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത്.രണ്ടാം നിലയിലെ ഇരുമ്ബുദണ്ഡില്‍ സാരി ചുറ്റി അതില്‍കൂടി താഴേക്ക് ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പുറത്ത് പോവുകയാണെന്നും ഇനി അന്വേഷിക്കേണ്ടന്നും കത്തെഴുതി വച്ചിട്ടാണ് പെണ്‍കുട്ടികള്‍ രക്ഷപെട്ടത്.

Post a Comment

0 Comments