Ticker

6/recent/ticker-posts

Header Ads Widget

കുടുംബത്തെ പോറ്റാന്‍ ഓട്ടോ ഓടിക്കുന്ന എട്ടു വയസ്സുകാരന്‍; വെെറലായി ചിത്രം

തന്റെ രക്ഷിതാക്കൾ അന്ധരാണെന്നും വീട് പോറ്റാന്‍ താന്‍ ചന്തയിലെ കടകളില്‍ അരിയും പയറും എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ഈ ഓട്ടോയിലാണ് സാധനങ്ങള്‍ കയറ്റിയിറക്കുന്നതെന്നും രാജ പറയുന്നു. 

Eight year old boy of blind Andhra couple drives auto to make ends meet

എട്ടു വയസ്സുകാരന്‍ ഓട്ടോറിക്ഷ ഓടിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. അന്ധരായ രക്ഷിതാക്കളെയും ഇളയ സഹോദരങ്ങളെയും പോറ്റാനാണ് രാജ ഗോപാൽ റെഡ്ഡി എന്ന മിടുക്കൻ ഇലക്‌ട്രിക് ഓട്ടോ ഓടിക്കുന്നത്. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം.

സീറ്റില്‍ ഇരുന്നാല്‍ കാലുകള്‍ താഴെ എത്താത്തതിനാല്‍ സീറ്റിന്റെ ഒരു വശത്താണ് രാജ ഇരിക്കുന്നത് പോലും. രാജ ഓട്ടോ ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഒരു യുവാവാണ് കുട്ടിയുടെ കഥ പുറം ലോകത്തെയ്ക്ക് എത്തിച്ചത്. തന്റെ രക്ഷിതാക്കൾ അന്ധരാണെന്നും വീട് പോറ്റാന്‍ താന്‍ ചന്തയിലെ കടകളില്‍ അരിയും പയറും എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.

ഈ ഓട്ടോയിലാണ് സാധനങ്ങള്‍ കയറ്റിയിറക്കുന്നതെന്നും രാജ പറയുന്നു. രാജ ഇപ്പോൾ മൂന്നാം ക്ലാസിൽ പഠിക്കുകയാണ്. ഒഴിവുസമയങ്ങളിലാണ് രാജ ഓട്ടോ ഓടിക്കുന്നത്. തന്റെ കുട്ടികളുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സർക്കാർ സഹായിക്കണമെന്ന് രാജയുടെ അമ്മ പാർവതി അഭ്യർത്ഥിച്ചു.

Post a Comment

0 Comments