കൊട്ടിയം: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് മുങ്ങിയ യുവതിയും കാമുകനും അറസ്റ്റില്‍. കൊറ്റങ്കര പേരൂര്‍ ചിറയില്‍ പള്ളിക്ക് സമീപം അനന്തനാരായണീയം വീട്ടില്‍ പ്രഭു (40), കിളികൊല്ലൂര്‍ രായരുമുക്കിനു സമീപം താമസിക്കുന്ന അനുമോള്‍ (24) എന്നിവരെയാണ് കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രഭുവിന് ഭാര്യയും എട്ടുവയസ്സുള്ള മകനുമുണ്ട്. അനുമോള്‍ക്ക് ഭര്‍ത്താവും നാലുവയസ്സുള്ള മകളും ഉണ്ട്. കൊല്ലത്തെ സ്വകാര്യ വസ്ത്രവില്‍പ്പനശാലയിലെ ജീവനക്കാരായ ഇരുവരും കഴിഞ്ഞ 12-ന് മക്കളെ ഉപേക്ഷിച്ച് കടക്കുകയായിരുന്നു.
ബന്ധുക്കള്‍ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും തൃശ്ശൂരിലുണ്ടെന്നു കണ്ടെത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ അട്ടക്കുളങ്ങര വനിതാ ജയിലിലും പ്രഭുവിനെ കൊട്ടാരക്കര സബ്ബ് ജയിലിലുമായി റിമാന്‍ഡ് ചെയ്തു.
0 Comments