അൻപത് അടി താഴ്ച്ചയുള്ള കിണറിൽ വീണ വീട്ടമ്മയെ രക്ഷിച്ച ഫയർ ആന്റ് റസ്ക്യു ഓഫീസർക്ക് അഗ്നിശമന രക്ഷാസേന വിഭാഗത്തിന്റെ സത് സേവനപത്രം.
വയനാട് മാനന്തവാടി അഗ്നി രക്ഷാനിലയത്തിൽ ജോലിചെയ്യുന്ന എസ് ശ്രീകാന്തിനാണ് സേനയുടെ അംഗീകാരം.
കഴിഞ്ഞ ഓഗസ്റ്റ് പത്തിനാണ് കുപ്പാടിയിൽ 50 അടിതാഴ്ചയുള്ള കിണറ്റിൽ വീട്ടമ്മ വീണത്. ശ്രീകാന്താണ് സാഹസികമായി കിണറ്റിലിറങ്ങി വീട്ടമ്മയെ രക്ഷപ്പെടുത്തിയത്.പുൽപ്പള്ളി ചീയമ്പം സ്വദേശിയാണ് ശ്രീകാന്ത്.
0 Comments