യുഎഇയുടെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസ നടന്‍ പൃഥ്വിരാജ് ഏറ്റുവാങ്ങി. സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കും ടൊവിനോ തോമസിനും ഗോൾഡൻ വിസ കിട്ടിയിരുന്നു. ഇപ്പോൾ മലയാള ചലച്ചിത്ര രംഗത്തുനിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന നാലാമത്തെ താരമാണ് പൃഥ്വിരാജ്.
ഗോൾഡൻ വിസ ഏറ്റുവാങ്ങുന്നതിന്റെ ചിത്രം പൃഥ്വി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
'ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പേ ഗോള്‍ഡന്‍ വിസ' എന്ന കുറിപ്പോടെ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ചിത്രം പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 'പ്രേമം' എന്ന ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'ഗോള്‍ഡ്'.
വിവിധ മേഖലകളില്‍ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് മലയാള ചലച്ചിത്ര രംഗത്തുനിന്ന് ആദ്യമായി ഗോൾഡൻ വിസ ലഭിച്ചത്. വരും ദിവസങ്ങളിൽ മറ്റ് ചില യുവ താരങ്ങള്‍ക്കും യുഎഇ ഗോൾഡൻ വിസ അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
അഞ്ചു മുതൽ പത്തു വർഷം വരെ കാലാവധിയുള്ളതാണ് ഗോൾഡൻ വിസ. കേരളത്തിന് നിരവധി സംഭാവനകൾ നൽകിയ യൂസഫ് അലിയാണ് വിസക്കായി സഹായിച്ചത് എന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ഗോൾഡൻ വിസ നൽകി യുഎഇ സർക്കാർ ആദരിച്ചതിൽ സന്തോഷമുണ്ടെന്നും ഇത് മലയാളികൾ നൽകിയ ഒരു സമ്മാനമായാണ് കാണുന്നതെന്ന് വിസ സ്വീകരിച്ച ശേഷം മമ്മൂട്ടി പറഞ്ഞിരുന്നു.
നേരത്തെ ഷാരൂഖ് ഖാനും സഞ്ജയ് ദത്തിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. നിരവധി ഇന്ത്യൻ വ്യവസായികൾക്കും ഡോക്ടർമാർക്കും ഇതിനു മുൻപ് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. ടെന്നീസ് താരം സാനിയ മിർസയും ഗോൾഡൻ വിസക്ക് അർഹയായിട്ടുണ്ട്.
മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വീസ ലഭിച്ചിട്ടുണ്ട്. ഗോൾഡൻ വീസ ലഭിക്കുന്ന ആദ്യ മലയാള നടിയും നൈലയാണ്. യുഎഇയില്‍ സ്ഥിരതാമസമാക്കിയ നൈല, യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്.
0 Comments