സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കിയ രണ്ടു പേരും പ്രണയത്തിലാവുകയായിരുന്നു.
അടുത്തകാലത്താണ് ഇരുവരും വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പരിചയം പുതുക്കിയത്. പിന്നാലെ അഞ്ച് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടമ്മ യുവാവിനോടൊപ്പം ഒളിച്ചോടുകയായിരുന്നു.
ആലപ്പുഴ: വാട്ട്‌സാപ്പ് കൂട്ടായ്മ വഴി പരിചയം പുതുക്കിയതിന് പിന്നാലെ പഴയ സ്‌കൂൾ സഹപാഠിയായിരുന്ന യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരെയും കായംകുളത്ത് വച്ചാണ് പിടികൂടിയത്. കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് കുറ്റപ്പുറത്ത് തറയിൽ രമ്യ(28), കാപ്പിൽ മേക്ക് വന്ദനം വീട്ടിൽ വികാസ് (28) എന്നിവരാണ് അറസ്റ്റിലായത്.
സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കിയ രണ്ടു പേരും പ്രണയത്തിലാവുകയായിരുന്നു. അടുത്തകാലത്താണ് ഇരുവരും വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പരിചയം പുതുക്കിയത്. പിന്നാലെ അഞ്ച് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടമ്മ യുവാവിനോടൊപ്പം ഒളിച്ചോടുകയായിരുന്നു. പത്ത് ദിവസം മുൻപായിരുന്നു ഒളിച്ചോട്ടം. വീട്ടമ്മയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കായംകുളം പൊലീസിൽ പരാതി നൽകി.
യുവതിയുടെ ഫോൺ രേഖകൾ പരിശോധിച്ച ശേഷം നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെയും കായംകുളത്തുവെച്ചുതന്നെ കസ്റ്റഡിയിലെടുത്തു. വീട്ടമ്മ അഞ്ച് വയസ്സുള്ള കുട്ടിയെ മനഃപൂർവ്വം ഉപേക്ഷിച്ച് പോയതാണെന്നു ബോധ്യപ്പെടുകയും തുടർന്ന് കുട്ടികളുടെ സംരക്ഷണ നിയമപ്രകാരം വീട്ടമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്യുകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാവ് അവിവാഹിതനാണ്. കോടതിയിൽ ഹാജരാക്കിയെ ഇരുവരെയും റിമാൻഡ് ചെയ്തു.
യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേര്‍ പൊലീസ് പിടിയില്‍. പാലക്കാട് മരയമംഗലം മഠത്തില്‍ വീട്ടില്‍ പ്രഭിന്‍ (25), വെങ്ങോല മേപ്പറത്തുപടി കണ്ണാടിപ്പടി വീട്ടില്‍ സുധര്‍മ്മന്‍ ( 31) എന്നിവരെയാണ് ജില്ലാ പൊലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ആലുവ സ്വദേശിയായ യുവതിയിൽ നിന്ന് പത്ത് ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. മുപ്പതിനായിരം രൂപ മുന്‍കൂര്‍ വേണമെന്നും പറഞ്ഞു. തുടര്‍ന്ന് യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പൊലീസിന്റെ നിര്‍ദേശപ്രകാരം പണവുമായി യുവതി നെടുമ്പാശേരിക്ക് സമീപമെത്തി. പണം വാങ്ങാന്‍ സ്കൂട്ടറിലെത്തിയ പ്രതികളെ പ്രത്യേക പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
സോഷ്യല്‍ മീഡിയ വഴിയാണ് യുവതിയുടെ ഫോണ്‍ നമ്പര്‍ പ്രതികൾക്ക് ലഭിച്ചത്. ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീര്‍, എസ് ഐമാരായ കെ എ ടോമി, എന്‍ കെ അബ്ദുള്‍ ഹമീദ്, എസ് സി പി ഒ മുഹമ്മദ് അഷറഫ്, കെ എം ഷിഹാബ്, മാഹിന്‍ ഷാ അബുബക്കര്‍ എന്നിവരാണ് പ്രത്യേക സംഘത്തിൽ ഉണ്ടായിരുന്നത്.
0 Comments