Ticker

6/recent/ticker-posts

Header Ads Widget

നിപ: പി.എസ്.സി പരീക്ഷ മാറ്റി

നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയ സാഹചര്യത്തിൽ കേരളാ പബ്ലിക് സർവീസ് കമ്മീഷൻ ഇന്ന് മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി.

കോഴിക്കോട് മേഖലാ ഓഫിസിൽ വെച്ച് ഇന്ന് (തിങ്കൾ )മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ കമ്പനി / ബോർഡ്/ കോർപ്പറേഷനിലേക്കുള്ള ഡ്രൈവർ തസ്തികയുടെ പ്രായോഗിക പരീക്ഷയാണ് മാറ്റി വെച്ചത്. കോഴിക്കോട് ജില്ലാ പി.എസ്.സി.ഓഫിസിൽ വെച്ച് ഈയാഴ്ച (സെപ്റ്റംബർ 6 മുതൽ 10 വരെ) നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് പരിശോധനയും സർവ്വീസ് പരിശോധനയും മുഖാമുഖവും മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി അറിയിച്ചു.

അതേസമയം, കൊല്ലം, എറണാകുളം മേഖലാ ഓഫിസുകളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഡ്രൈവർ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷകൾക്ക് മാറ്റമില്ല.

Post a Comment

0 Comments