സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താൻ ഇന്ന് അവലോകന യോഗം. ഞായറാഴ്ചത്തെ സമ്പൂർണ്ണ ലോക് ഡൗണിലടക്കം തിരുമാനം ഇന്നത്തെ അവലോകന യോഗത്തിലുണ്ടായേക്കും. ഞായറാഴ്ചത്തെ ട്രിപ്പിൾ ലോക്ക്ഡൗണക്കം പിൻവലിക്കാനുള്ള തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിലുണ്ടായേക്കും.
സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗൺ പിൻവലിക്കുന്നതിനൊപ്പം രാത്രി കാല കർഫ്യുവും പിൻവലിക്കുന്നിൽ സർക്കാർ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉച്ചക്ക് മൂന്നരക്കാണ് കൊവിഡ് അവലോകന യോഗം ചേരുക. ഞായറാഴ്ച ലോക് ഡൗണും രാത്രികർഫ്യുവും പിൻവലിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിൽ രാജ്യത്തെ പല വിദഗ്ധരും നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാകും സർക്കാർ ഇളവുകളിൽ തീരുമാനമെടുക്കുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ സ്കൂളുകൾ തുറക്കാമെന്ന നിർദ്ദേശം ഉയർന്നെങ്കിലുംെ ഇക്കാര്യത്തിൽ പെട്ടെന്ന് സർക്കാർ തീരുമാനമെടുക്കില്ലെന്നാണ് വ്യക്തമാകുന്നത്. വിദഗ്ധസമിതിയെ വെച്ച് പരിശോധനക്ക് ശേഷം മാത്രം സ്കൂൾ തുറക്കുന്നതിൽ തീരുമാനമെടുക്കാമെന്നാണ് സർക്കാർ ആലോചന.
ഓണാഘോഷത്തിന്റെ ഭാഗമായി കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നേക്കുമെന്ന ഭീതിയിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. എന്നാൽ, പ്രതീക്ഷിച്ചത്ര രോഗ വ്യാപനമുണ്ടായില്ല.
കഴിഞ്ഞയാഴ്ച വിവിധ മേഖലയിലെ വിദഗ്ധരുമായി മുഖ്യമന്ത്രി നടത്തിയ കൂടിയാലോചനയിൽ നിയന്ത്രണങ്ങളിൽ ഇളവുനൽകണമെന്നാണ് മിക്കവരും ചൂണ്ടിക്കാട്ടിയത്.
ഒരാഴ്ചത്തെ ശരാശരി രോഗസ്ഥിരീകരണനിരക്ക് 17.91 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലുദിവസമായി നിരക്ക് കുറയുന്ന പ്രവണതയാണ് കാണിക്കുന്നതും. ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
ഇന്ന് നിര്‍ണായകദിനം: നിപ രോഗലക്ഷണമുള്ള 8 പേരുടെ ഫലം അല്‍പ്പസമയത്തിനകം ലഭിക്കും.
നിപ രോഗലക്ഷണമുള്ള എട്ടു പേരുടെ പരിശോധനാഫലം അല്‍പ്പസമയത്തിനകം പുറത്തുവരും. പുനെയില്‍ നിന്നുള്ള ഫലം വിശദീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എട്ടു മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ച മൂന്ന് പേരുടെ ഫലവും ആരോഗ്യ വകുപ്പിന് ഇന്ന് ലഭിക്കും.
കേരളത്തെ സംബന്ധിച്ച് ഇന്ന് നിര്‍ണായക ദിവസമാണ്. മരിച്ച കുട്ടിയുടെ മാതാപിതാക്കളടക്കമുള്ള, രോഗലക്ഷണം കണ്ടെത്തിയ എട്ടു പേരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ച മൂന്ന് സാമ്പിളുകളുടെ റിസല്‍ട്ടും ഇന്നാണ് ആരോഗ്യ വകുപ്പിന് ലഭിക്കുക. പക്ഷേ പുനെ ലാബിലെ മൂന്നാം വട്ട പരിശോധനക്ക് ശേഷമേ അത് പുറത്തുവിടൂ.
രോഗലക്ഷണമുള്ള 11 പേരുടെയും ആരോഗ്യ സ്ഥിതി ത്യപ്തികരമാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയുന്ന 251 പേരില്‍ ഒരാള്‍ മലപ്പുറം ജില്ലയിലും മറ്റൊരാള്‍ കണ്ണൂര്‍ ജില്ലയിലും ഉള്ളവരാണ്.
0 Comments