Ticker

6/recent/ticker-posts

Header Ads Widget

അമ്മയും മകനും എന്നതിന് തെളിവ് ചോദിച്ച് സദാചാര ഗുണ്ടാ ആക്രമണം; പ്രതി ഒളിവിൽ

കൊല്ലം: പരവൂര്‍ തെക്കുംഭാഗം ബീച്ചിന് സമീപം അമ്മയേയും മകനേയും സദാചാരഗുണ്ട ആക്രമിച്ചു. ആയുധവുമായി എത്തി അമ്മയേയും മകനേയും ആക്രമിച്ച കേസിലെ പ്രതി ആഷിക് ഒളിവിലാണ്.

കാറിലിരുന്ന് ഭക്ഷണം കഴിക്കാനൊരുങ്ങുമ്ബോഴാണ് ആയുധവുമായി എത്തിയ പ്രതി തന്നേയും മകനേയും ആക്രമിച്ചത്.എന്നാല്‍ കണ്ടുനിന്ന ഒരാള്‍ പോലും വിഷയത്തില്‍ ഇടപെട്ടില്ലെന്നും എഴുകോണ്‍ ചീരങ്കാവ് സ്വദേശി ഷംല പറയുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കഴിഞ്ഞ് കൊല്ലത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷംലയും മകന്‍ സാലുവും. ഭക്ഷണം പാഴ്‌സല്‍ വാങ്ങി വാഹനം വഴിയരികില്‍ നിര്‍ത്തുകയായിരുന്നു. കാറിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അമ്മയും മകനുമാണെന്ന് പറഞ്ഞെങ്കിലും അക്രമി തെളിവ് ചോദിക്കുകയായിരുന്നു.

ഷംലയുടെ തലമുടിയില്‍ കുത്തിപ്പിടിച്ച്‌ കാറിന് പുറത്തേക്ക് വലിച്ചിടുകയായിരുന്നു. മകനെ അസഭ്യം പറഞ്ഞ് കമ്ബിവടികൊണ്ട് അടിക്കുകയായിരുന്നു. മകന്റെ കയ്യില്‍ എന്തോ ഒരു ആയുധം കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തതായി അവര്‍ പറയുന്നു. ഒളിവില്‍ പോയ പ്രതി ആഷികിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Post a Comment

0 Comments