Ticker

6/recent/ticker-posts

Header Ads Widget

ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് പഠിച്ച സ്‌കൂളിലെത്തി ജീവനൊടുക്കി; മരിക്കുംമുമ്പ് വാട്‌സാപ്പ് സന്ദേശം

തിരൂര്‍: രണ്ടുമാസം മുന്‍പ് ഗള്‍ഫില്‍നിന്നെത്തിയ യുവാവ് പഠിച്ച സ്‌കൂളിലെത്തി തൂങ്ങിമരിച്ചു. നിറമരുതൂര്‍ കുമാരന്‍പടി മാപ്പിളപറമ്പില്‍ സുജിന്‍ (24) ആണ് മരിച്ചത്. ഡിവൈ.എഫ്.ഐ.

കുമാരന്‍പടി മുന്‍ യൂണിറ്റ് സെക്രട്ടറിയായിരുന്ന സുജിന്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സുഹൃത്തിന്റെ ബൈക്കിലെത്തി നിറമരുതൂര്‍ ഹൈസ്‌കൂള്‍ വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്.
രണ്ടുവര്‍ഷമായി ഇയാള്‍ ഗള്‍ഫിലായിരുന്നു.

മരിക്കുംമുമ്പ് സുഹൃത്തിനയച്ച വാട്സാപ്പ് ശബ്ദസന്ദേശത്തില്‍ അമ്മയെ നോക്കണമെന്നും ഈ മരച്ചുവട്ടില്‍നിന്നു തുടങ്ങി അവിടെ അവസാനിപ്പിക്കുന്നുവെന്നും പറയുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

അച്ഛന്‍: വാസു. അമ്മ: സുലോചന. സഹോദരങ്ങള്‍: സുമീഷ്, സുകന്യ.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.)

Post a Comment

0 Comments