കൊടിയത്തൂര്‍: കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് പരീക്ഷയെഴുതാനാവുമോയെന്ന ആശങ്കയിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് സഹായ ഹസ്തവുമായി കൊടിയത്തൂര്‍ വെല്‍ഫെയര്‍ ആംബുലന്‍സ്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തിന്റെ നിര്‍ദേശപ്രകാരം കൊടിയത്തൂരിലെ വെല്‍ഫെയര്‍ ആംബുലന്‍സില്‍ അസ് ലം പാണക്കാടനാണ് കാരക്കുറ്റി താമസിക്കുന്ന ബുഷ്‌റയെ പരീക്ഷാ കേന്ദ്രമായ ജെ.ഡി.റ്റി സ്‌കൂളിലേക്കും തിരിച്ച് വീട്ടിലേക്കും എത്തിച്ചത്.
സ്‌കൂളില്‍ പ്രത്യേകം സജ്ജമാക്കിയ ക്ലാസ് മുറിയില്‍ പി.പി.ഇ കിറ്റ് ധരിച്ചാണ് പരീക്ഷയെഴുതിയത്. തിരിച്ച് വീട്ടിലിറങ്ങുമ്പോള്‍ പരീക്ഷയെഴുതാന്‍ സാധിച്ചതിലുള്ള സന്തോഷവും ഒപ്പം ഇനി അടുത്ത ആഴ്ചയിലെ പരീക്ഷക്ക് കാണാമെന്ന പ്രതീക്ഷയും ആ മുഖത്തുണ്ടായിരുന്നു. കേസ് വന്നതിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷ സുപ്രീകോടതി അനുമതിയെതുടന്നാണ് വെള്ളിയാഴ്ചമുതല്‍ ആരംഭിച്ചത്.
ഫോട്ടോ: പ്ലസ് വൺ പരീക്ഷയെഴുതാൻ ബുഷ്റ വെൽഫെയർ ആംബുലൻസിൽ ജെ.ഡി.റ്റി സ്കൂളിലെത്തിയപ്പോൾ
0 Comments