Ticker

6/recent/ticker-posts

Header Ads Widget

ഇ-ഓട്ടോ ഇലക്ട്രിക് പോസ്റ്റിലെ പോയന്റ് വഴി ചാർജ് ചെയ്യാം; പണം ആപ്പിലൂടെയും നല്‍കാം

ഇ-വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ പുത്തൻ തന്ത്രവുമായി വൈദ്യുതിബോർഡ്. ഇനി ഇലക്ട്രിക് ഓട്ടോകൾ വൈദ്യുതത്തൂണിൽനിന്നു ചാർജ് ചെയ്യാം. കോഴിക്കോട്ട് അടുത്തമാസം പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം നടപ്പാക്കും.

ഓട്ടോകൾക്ക് അവയുടെ സ്റ്റാൻഡിന്റെ പരിസരത്തുനിന്നുതന്നെ ചാർജ് ചെയ്യാൻ സൗകര്യമൊരുക്കാനാണിത്. മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചാണിത്. തൂണിൽ ഒരു ചാർജിങ് പോയന്റ് സ്ഥാപിക്കും. ആപ്പിൽ പണമൊടുക്കിയാൽ അതനുസരിച്ച് ചാർജ് ചെയ്യാം. കോഴിക്കോട്ട് പത്ത് വൈദ്യുതത്തൂണുകളിൽ ആദ്യം ചാർജിങ് പോയന്റ് ഏർപ്പെടുത്തുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.

നവംബറോടെ എല്ലാ ജില്ലകളിലും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇപ്പോൾ ആറ് കോർപ്പറേഷനുകളിലാണ് ചാർജിങ് സ്റ്റേഷനുകളുള്ളത്. 56 സ്റ്റേഷനുകളുടെ നിർമാണം പുരോഗമിക്കുകയാണ്.

ഇ-വാഹനങ്ങൾ വിലകുറച്ച് വാങ്ങാം.

എം-പാനൽഡ് ചെയ്ത ആറ് വാഹന നിർമാതാക്കളിൽനിന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ www.myev.org.in എന്ന വെബ്സൈറ്റിലൂടെ വില കുറച്ചുവാങ്ങാം. ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ ആപ്പ്സ്റ്റോറിലും ലഭ്യമായ MyEV മൊബൈൽ ആപ്പുവഴിയും ബുക്കുചെയ്യാം.

ഇത്തരത്തിൽ വാങ്ങുന്ന വാഹനങ്ങൾക്ക് ഇരുപതിനായിരം മുതൽ 43,000 രൂപവരെ സബ്സിഡി ലഭിക്കും. ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് കുറഞ്ഞ ചെലവിൽ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാൻ എനർജി മാനേജ്മെന്റ് സെന്ററും സഹായിക്കും.

Post a Comment

0 Comments