കാസർഗോഡ്: കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹനായ പ്രൊഫ. എം.എ. റഹ്‌മാനെ KROMA (കേരള റിപ്പോർട്ടേഴ്സ് ആൻഡ് ഓൺലൈൻ മീഡിയ അസോസിയേഷൻ) ആദരിച്ചു.
കഥാകൃത്ത്, ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, ചലച്ചിത്ര സംവിധായകന്‍ തുടങ്ങിയ മേഖലകളിൽ തിളങ്ങി നില്‍ക്കുന്ന എം.എ. റഹ്‌മാന് ‘ബഷീര്‍ ദ മാന്‍’ എന്ന ഡോക്യുമെന്ററിക്ക് 1987- ലെ ദേശീയ അവാര്‍ഡ്, കേരള സംസ്ഥാന അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ അനാവരണം ചെയ്യുന്ന ‘ഓരോ ജീവനും വിലപ്പെട്ടതാണ്’ എന്ന പുസ്തകത്തിന് 2016 ലെ ഓടക്കുഴൽ അവാർഡും മറ്റു നിരവധി പുരസ്‌കാരങ്ങളും തേടി എത്തിയിരുന്നു.
എൻഡോസൾഫാൻ എന്ന മഹാമാരിയുടെ തീരാത്ത ദുരിതം പേറുന്ന കാസർകോടൻ ജനതയുടെ വിലാപവും വേദനയുമാണ് 'ഓരോ ജീവനും വിലപ്പെട്ടതാണ്' എന്ന കൃതിയിൽ റഹ്മാൻ പറഞ്ഞത്. എൻഡോസൾഫാൻ ദുരന്തബാധിതർക്കായുള്ള പോരാട്ടത്തിലെ എഴുത്തു സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.
ക്രോമ കാസർകോട് ജില്ലാ കോഡിനേറ്റർ മുഹമ്മദ് ഷാഹിം യു.കെ എം.എ റഹ്മാന് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ക്രോമ മെമ്പർ അബ്ദുൽ റഹീം കെ.എ , റിയാസ് പള്ളിക്കാൽ തുടങ്ങിയവർ പങ്കെടുത്തു.
0 Comments