ഇന്ന് ബി സി സി ഐ ആണ് ജേഴ്സി ഔദ്യോഗികമായി അവതരിപ്പിച്ചു. എം പി എല്‍ സ്പോര്‍ട്സ് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ടി20 ലോകകപ്പ് ആയത് കൊണ്ട് തന്നെ നിറങ്ങള്‍ നിറഞ്ഞ ഡിസൈനില്‍ ആണ് ജേഴ്സി. ഇന്ന് മുതല്‍ എം പി എലിന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ ജേഴ്സി ലഭ്യമാണ്. 1799 രൂപയാണ് വില.
'Billion Cheers Jersey' എന്നാണ് പുതിയ ജേഴ്‌സിക്ക് നല്‍കിയിരിക്കുന്ന പേര്. കടുംനീല നിറമാണ് ടീമിന്റെ പുതിയ ജേഴ്‌സിക്ക്.
ബുധനാഴ്ച ബിസിസിഐ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പുതിയ ജേഴ്‌സിയുടെ ചിത്രം പുറത്തുവിട്ടത്. ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് പുതിയ ജേഴ്സിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ടീമിന്റെ ഔദ്യോഗിക ജേഴ്‌സി സ്‌പോണ്‍സര്‍മാരായ എം.പി.എല്‍ സ്പോര്‍ട്സ് ബുധനാഴ്ച പുത്തന്‍ ജേഴ്‌സി പുറത്തിറക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു.
നേരത്തെ 1992-ലെ ഇന്ത്യന്‍ ടീം അണിഞ്ഞ ജേഴ്‌സിയോട് സാദൃശ്യമുള്ള ജേഴ്‌സിയാണ് നിലവില്‍ ഇന്ത്യന്‍ ടീം ഉപയോഗിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇത് പുറത്തിറക്കിയത്.
ഒക്ടോബര്‍ 18-ന് ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തില്‍ ഇന്ത്യ ഈ പുതിയ ജേഴ്‌സി ധരിച്ച് കളിക്കാനിറങ്ങും.
0 Comments