ഇതിനകം പല അക്കൗണ്ട് ഉടമകൾക്കും ലഭിച്ച ഈ മെസ്സേജിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്, പലർക്കും വിലപ്പെട്ട സ്വകാര്യ വിവരങ്ങൾ നഷ്ടപെട്ടു.
കഴിഞ്ഞ ചില ദിവസങ്ങളായി വാട്‌സാപ്പിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.എ.)യുടേതെന്ന രീതിയിൽ ഒരു മെസ്സേജ് പ്രചരിക്കുന്നുണ്ട്. പ്രസ്തുത മെസ്സേജ് ഇതാണ്
''പ്രിയ ഉപഭോക്താവേ, നിങ്ങളുടെ സ്റ്റേറ്റ് ബാങ്ക് അക്കൗണ്ട് താൽക്കാലികമായി പ്രവർത്തനരഹിതമാക്കിയിരിക്കുന്നു. എത്രയും പെട്ടന്ന് നിങ്ങളുടെ കെ.വൈ.സി. അപ്‌ഡേറ്റ് ചെയ്യുക. അതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.''
ഇതിനകം പല അക്കൗണ്ട് ഉടമകൾക്കും ലഭിച്ച ഈ മെസ്സേജിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്, പലർക്കും വിലപ്പെട്ട സ്വകാര്യ വിവരങ്ങൾ നഷ്ടപെട്ടു.
അന്വേഷണം
വിശദമായ അന്വേഷണത്തിൽ പ്രസ്തുത വെബ് പേജിന്റെ ലിങ്ക് ലഭ്യമല്ലെന്ന് മനസ്സിലായി. അതോടൊപ്പം ലിങ്കിന്റെ ടോപ് ലെവൽ ഡോമെയിൻ ലിബിയയിൽനിന്നാണെന്നു കണ്ടെത്തി. ഈ ലിങ്കിനു എസ്.ബി.ഐയുമായി ബന്ധമില്ല. എസ്.ബി.ഐ. ഉപഭോക്തകളുടെ സ്മാർട്ട്‌ഫോണുകളിലേക്ക് മാൽവെർ കടത്തി അതിലൂടെ അവരുടെ സ്വകാര്യ വിവരങ്ങൾ കവരാനാകാം ഈ ലിങ്ക് മെസ്സേജിനോടൊപ്പം ചേർത്തത്.
വാസ്തവം
പ്രസ്തുത മെസ്സേജിന് എസ്.ബി.ഐയുമായോ ബാങ്കിങ് മേഖലയുമായോ ബന്ധമില്ല. എസ്.ബി.ഐ. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കവരുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന ഒരു സൈബർ കുറ്റകൃത്യത്തിന്റെ ഭാഗമായി പ്രചരിക്കുന്ന മെസ്സേജ് ആണിത്.
ഇത്തരം തെറ്റായ മെസ്സേജുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ എസ്.ബി.ഐ. നിരന്തരം അവരുടെ അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. അക്കൗണ്ട് ഡീആക്ടിവേഷൻ സംബന്ധിക്കുന്ന വിവരങ്ങൾ എസ്.ബി.ഐയുടെ അംഗീകൃത അപ്ലിക്കേഷൻ വഴിയോ, ഇ-മെയിൽ വഴിയോ മാത്രമേ ഉപഭോക്താക്കളെ അറിയിക്കൂ എന്ന് ബാങ്ക് അധികൃതർ പറഞ്ഞു. അതിനാൽ ഇത്തരം വ്യാജസന്ദേശങ്ങൾ പൊതുജനങ്ങൾ അവഗണിക്കേണ്ടതാണ്.
0 Comments