ഇന്ന് ലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒരു എട്ടുവയസ്സുകാരിയെ പരിചയപ്പെടാം..
ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്രജ്ഞയാണ് ഈ എട്ടുവയസ്സുകാരി. പേര് നിക്കോൾ ഒലിവേര എന്നാണ്. എങ്ങനെയാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്രജ്ഞയായി നിക്കോൾ ഒലിവേര തെരഞ്ഞെടുക്കപ്പെട്ടത് എന്നറിയാമോ? പതിനെട്ട് ചിഹ്നഗ്രഹങ്ങളാണ് ഈ എട്ടുവയസ്സുകാരി കണ്ടുപിടിച്ചിരിക്കുന്നത്.
നടക്കാൻ തുടങ്ങുന്ന പ്രായത്തിലെ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി അവൾ കൈ ഉയർത്തുമായിരുന്നു. നക്ഷത്രങ്ങളോടുള്ള അവളുടെ ഇഷ്ടം മനസിലാക്കി അമ്മ അവൾക്ക് ഇഷ്ടം പോലെ നക്ഷത്ര കളിപ്പാട്ടങ്ങൾ സമ്മാനമായി നൽകി.
എന്നാൽ ഈ കളിപ്പാട്ടങ്ങളൊന്നും അവളെ തൃപ്തയാക്കിയില്ല. കാരണം അവൾക്ക് വേണ്ടത് കളിപ്പാട്ടങ്ങളായിരുന്നില്ല. ആകാശത്തിലെ യഥാർത്ഥ നക്ഷത്രങ്ങളായിരുന്നു. ഒലിവേരയുടെ നാലാമത്തെ വയസ്സിൽ പിറന്നാൾ സമ്മാനമായി അവൾ ആവാശ്യപ്പെട്ടത് ഒരു ടെലിസ്‌കോപ്പായിരുന്നു. അതോടെ മകളുടെ നക്ഷത്രങ്ങളോടുള്ള ഇഷ്ടം ചെറുതല്ലെന്നും ജ്യോതിശാസ്ത്രത്തിലെ അവളുടെ താത്പര്യം ഗൗരവമുള്ളതാണെന്നും അവർ തിരിച്ചറിഞ്ഞു. എന്നാൽ അന്ന് കുടുംബത്തിന് അത്ര വിലയേറിയ സമ്മാനം നല്കാനാകുമായിരുന്നില്ല. അങ്ങനെ അവളുടെ ഏഴാം വയസിലാണ് അവൾക്ക് ടെലിസ്കോപ് നൽകിയത്.
അന്നത്തെ ആ നാല് വയസുകാരി വളർന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ എട്ടുവയസ്സുകാരി ജ്യോതിശാസ്ത്രജ്ഞയായി ഇന്നവൾ അറിയപ്പെടുന്നു. ബ്രസീലിലെ അലഗോവാസിലാണ് ഒലിവേര താമസിക്കുന്നത്. താൻ കണ്ടുപിടിച്ച ചിഹ്നഗ്രഹങ്ങൾക്ക് ബ്രസീലിയൻ ശാസ്ത്രഞരുടെയോ കുടുംബത്തിലെ അംഗങ്ങളുടെയോ പേര് നൽകണമെന്നാണ് ഒലിവേരയുടെ ആഗ്രഹം.
നാസയുടെ സിറ്റിസൺ സയൻസ് പ്രോഗ്രാം ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ സെർച്ചിന്റെ ഭാഗമായാണ് ഈ കണ്ടെത്തലുകൾ നടത്തിയത്. യുവാക്കൾക്ക് സ്വന്തമായി ബഹിരാകാശ കണ്ടെത്തലുകൾ നടത്താൻ അവസരം നൽകിക്കൊണ്ട് ശാസ്ത്രത്തെ പരിചയപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
0 Comments