Ticker

6/recent/ticker-posts

Header Ads Widget

കോഴിക്കോട്ട് പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായി; നാല് പേർ അറസ്റ്റിൽ


കോഴിക്കോട്ട് ജാനകിക്കാട്ടിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ നാദാപുരം എഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്.


ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുറ്റ്യാടി സ്വദേശിയായ 17 വയസുകാരിയാണ് പരാതി നൽകിയത്. പരാതി ലഭിച്ചയുടൻ വടകര റൂറൽ എസ് പി നാദാപുരം എഎസ്പിക്ക് അന്വേഷണ ചുമതല കൈമാറി. മൂന്ന് കായത്തൊടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ ഒരാൾ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ പ്രണയം മുതലെടുത്താണ് നാല്പേർ ചേർന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചത്.

Post a Comment

0 Comments