മുക്കം : ചെറുവാടി താഴ്‌വാരം റെസിഡൻസ് അസോസിയേഷൻ കുടുംബ സംഗമവും SSLC,+2 പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
ചടങ്ങ് മുഖ്യ രക്ഷാധികാരി അഹമ്മദ് കുന്നത്ത് ഉൽഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് N. ജമാൽ അധ്യക്ഷത വഹിച്ചു.ലോഗോ പ്രകാശനം ബഷീർ കുട്ടിക്കാട്ടുകുന്ന് നിർവഹിച്ചു.പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിൽ ബീരാൻകുട്ടി മാസ്റ്റർ സംസാരിച്ചു.
താഴ്‌വാരം റെസിഡൻസ് അസോസിയേഷന്റെ കീഴിൽ മുംതാസ് കരിമ്പിലിക്കാട്ടിൽ പ്രസിഡന്റും ബിനു ഹക്കീം ജനറൽ സെക്രട്ടറിയും സാബിറ സലാം ട്രഷററും ആയി വനിതാ കൂട്ടായ്മയും രൂപീകരിച്ചു.മുസ്തഫ കരിമ്പിലിക്കാട്ടിൽ, അഹമ്മദ് കുട്ടി കുന്നത്ത്, തുടങ്ങിയവർ ആശസകൾ അറിയിച്ചു. വാസു കുട്ടനാട്ട് സ്വാഗതവും ഫിറോസ് കെ. കെ നന്ദിയും പറഞ്ഞു. ചടങ്ങിൽ മുജീബ് ചേപ്പിലങ്ങോട്ട്, യുസുഫ് കരിമ്പിലിക്കാട്ടിൽ, ബാലൻ കുറ്റികാട്ടുമ്മൽ, ഷഹീം തുടങ്ങിയവർ സംബന്ധിച്ചു.
0 Comments