പെരിന്തൽമണ്ണ: ബക്കറ്റിന് മുകളിൽ പന്ത് വെച്ച് അതിന് മുകളിൽ കയറിനിന്ന് പിരടിയിലൊരു ഫുട്ബോൾ ബാലൻസ് ചെയ്ത് 57 സെക്കന്റിൽ 7 ജേഴ്സികൾ അഴിച്ചുമാറ്റി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് ഈ പ്ലസ്വൺ വിദ്യാർഥി.
ഫുട്ബോളിന്റെ മുകളിൽ ബാലൻസ് ചെയ്ത് കയറി നിന്നാണ് തൂത പാറലിലെ മുഹമ്മദ് ഷമീൻ കാണികളെ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത്. അസാമാന്യ മെയ്വഴക്കത്തിലൂടെ കാണികളെ രസിപ്പിക്കുകയാണ് ഷമീൻ.
മൂന്ന് ബക്കറ്റുകളാണ് ആദ്യം കമിഴ്ത്തിവെച്ചത്. അതിനുമുകളിൽ രണ്ട് ബക്കറ്റുകൾകൂടി വെച്ചു. അവയ്ക്കു മുകളിൽ രണ്ട് ഫുട്ബോൾ വെച്ചു. അതിനുമുകളിൽ കയറിനിന്ന് കഴുത്തിനു പിൻവശത്ത് ഒരു ഫുട്ബോൾ വെച്ചു. ഫുട്ബോൾ താഴെവീഴാതെ, അണിഞ്ഞ ജഴ്സികൾ അഴിച്ചുമാറ്റാൻ തുടങ്ങി. 57 സെക്കൻഡിനുള്ളിൽ ഏഴ് ജഴ്സികൾ അഴിച്ചുമാറ്റി.ഷെമീനിന്റെ ഈ പ്രകടനം കണ്ട ബന്ധുവായ ഷൗക്കത്തലി കുളപ്പടയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ അപേക്ഷിക്കാനുള്ള പ്രേരണയേകിയതെന്ന് ഷെമീൻ പറഞ്ഞു. തൂത ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിലെ ഈ പ്ലസ് വൺ വിദ്യാർഥിയാണ് ഷമീൻ.
0 Comments