392 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. വ്യാഴാഴ്ചകളില്‍ യുഎഇ സമയം ഉച്ചയ്ക്ക് 1.25ന് അല്‍ ഐനില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം വൈകിട്ട് 6.45ന് കരിപ്പൂരിലെത്തും. അവിടെ നിന്നും തിരികെ രാവിലെ 10ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.25നാണ് അല്‍ ഐനിലെത്തുക.
യുഎഇയില്‍ ഇന്നും പുതിയ കൊവിഡ് കേസുകള്‍ നൂറില്‍ താഴെ മാത്രം
യുഎഇയില്‍(UAE) പ്രതിദിന കൊവിഡ് കേസുകള്‍ നൂറില്‍ താഴെ മാത്രം. യുഎഇയില്‍ (United Arab Emirates) ഇന്ന് (ഒക്ടോബര്‍ 27) 95 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 136 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
0 Comments