കൊടിയത്തൂർ: ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ രക്ത സാക്ഷി നിഘണ്ടുവിൽ നിന്ന് മലബാർ സ്വാതന്ത്ര്യസമര പോരാളികളായ 387 രക്ത സാക്ഷികളുടെ പേരുകൾ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് കൊടിയത്തൂർ പഞ്ചായത്ത് മുസ്‌ലീം യൂത്ത് ലീഗ് സംഘടിപ്പിച്ച സമര യാത്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.വി അബ്ദുറഹിമാൻ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂരിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.കെ. അഷ്റഫ് , ആലിക്കുട്ടി തുടങ്ങിയവർ സംബന്ധിച്ചു. സൗത്ത് കൊടിയത്തൂരിൽ നിന്നും ആരംഭിച്ച യാത്ര കൊടിയത്തൂരിൽ സമാപ്പിച്ചു.
സമാപ്പന സംഗമം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് വി.പി.എ ജലീൽ ഉദ്ഘാടനം ചെയ്തു. പി.സി.അബൂബക്കർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി ഫസൽ കൊടിയത്തൂർ അദ്ധ്യക്ഷനായി.
നൗഫൽ പുതുക്കുടി, ഫിർദൗസ് എ.കെ, മൻസൂർ ടി.പി, നിഷാദ് ടി.കെ, നിയാസ് ചെറുവാടി,അയ്യൂബ്.സി പി, അസീസ് പുത്തലത്ത്, അസ്സൻ കുട്ടി ചുള്ളിക്കാപ്പറമ്പ് ,നിയാസ് പന്നിക്കോട് , ഷാഹിൽ കണാട്ടിൽ, ഷബീൽ ,ജസിം സൗത്ത് കൊടിയത്തൂർ ,അർഷാദ് ഖാൻ എ.കെ തുടങ്ങിയവർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി കെ.വി നിയാസ് സ്വാഗതവും ഫൈസൽ കൊടിയത്തൂർ നന്ദിയും പറഞ്ഞു.
0 Comments