Ticker

6/recent/ticker-posts

Header Ads Widget

വീണ്ടും നടപടി; റോഡ് പ്രവൃത്തി പൂർത്തിയാക്കാത്ത കരാറുകാരനെ ടെർമിനേറ്റ് ചെയ്തു

റോഡ് പ്രവൃത്തി പൂർത്തിയാക്കാത്ത കരാറുകാരനെ ടെർമിനേറ്റ് ചെയ്തു. കാസർഗോഡ് എംഡി കൺസ്ട്രക്ഷനെതിരെയാണ് നടപടി.

 പേരാമ്പ്ര-താന്നിക്കണ്ടി-ചക്കിട്ടപാറ റോഡ് പ്രവൃത്തിയിലെ അലംഭാവത്തെ തുടർന്നാണ് നടപടിയെടുത്തത്. 29.5.20-നാണ് പ്രവൃത്തി ആരംഭിച്ചത്. 9 മാസം കൊണ്ട് പ്രവൃത്തി പൂർത്തികരിക്കാനായിരുന്നു കരാർ.

റോഡ് പ്രവൃത്തിക്ക് 10 കോടി അനുവദിച്ചിരുന്നു. പ്രവൃത്തി പൂർത്തിയാക്കാത്തതിനെ തുടർന്ന് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചിരുന്നു. സമയബന്ധിതമായി പണി പൂർത്തീകരിക്കാൻ കരാറുകാർക്ക് മന്ത്രി നിർദ്ദേശം നൽകി. എന്നിട്ടും പുരോഗതി ഉണ്ടാകാത്തതിനെ തുടർന്നാണ് നടപടി.

Post a Comment

0 Comments