കൊണ്ടോട്ടി: ശക്തമായ മഴയിൽ കരിപ്പൂരിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു.
മുഹമ്മദ് കുട്ടി എന്നയാളുടെ വീടാണ് തകർന്നത്. ഇയാളുടെ പേരമക്കളാണ് മരിച്ചത്. റിൻസാന(7മാസം ), റിസാന (8) എന്നിവരാണ് മരിച്ചത്. പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ നാശനഷ്ടം. മലപ്പുറം ജില്ലയിലെ പള്ളിക്കലില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു.
പള്ളിക്കല്‍ പഞ്ചായത്തിലെ മാതാങ്കുളം മുണ്ടോട്ടപുറം മുഹമ്മദ് കുട്ടിയുടെ വീട് തകര്‍ന്ന് റിസ്വാന (എട്ട്), റിന്‍സാന (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളുടെ മതാവിന്‍റെ വീടാണിത്.
കനത്ത മഴയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് അപകടം. വീടിന് സമീപത്തെ മതില്‍ക്കെട്ട് തകര്‍ന്നാണ് അപകടം. മറ്റൊരു വീടിന്‍റെ നിര്‍മാണം ഇതിന് മുകളില്‍ നടക്കുന്നുണ്ട്. ഇതിന്‍റെ ചുറ്റുമതില്‍ തകര്‍ന്ന് വീഴുകയായിരുന്നു. കുട്ടികളുടെ ദേഹത്ത് കല്ലുകള്‍ വന്ന് പതിച്ചു. മണ്ണിനടിയില്‍നിന്നാണ് കുട്ടികളെ പുറത്തെടുത്തത്.
കുട്ടികളുടെ ഉമ്മയും ഇവരുടെ കൂടെയുണ്ടായിരുന്നു. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മറ്റു രണ്ടുപേരും വീട്ടിലുണ്ടായിരുന്നു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേശീയ പാതയിലടക്കം വെള്ളം കയറി ഗതാഗതം നിലച്ചു. പുഴയും തോടുകളും കരകവിഞ്ഞ് വീടുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി.
പാലക്കാട് അഗളിയില്‍ റോഡിലേക്ക് പാറ ഒഴുകിയെത്തി. അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടങ്ങളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നെല്ലിയാമ്ബതി ചുരത്തില്‍ മരം കടപുഴകി വീണു.
ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഇതുകാരണം ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരും. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. പീച്ചി ഡാമിലെ ജലനിരപ്പും ഉയരുകയാണ്. ചാലക്കുടി റെയില്‍വേ അടിപ്പാത വെള്ളത്തില്‍ മുങ്ങി.
കൊട്ടാരക്കര വാളകം ജംഗ്ഷന്‍ വെള്ളത്തില്‍ മുങ്ങി. കടകളിലേക്ക് വെള്ളം ഇരച്ചുകയറി ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. നിരവധി വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി. ദീര്‍ഘദൂര യാത്രികര്‍ വാളകത്ത് കുടുങ്ങിയിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ മിക്കതും വെള്ളം കയറി തകരാറിലായി.
കണ്ണൂര്‍ എടക്കാടും വെള്ളത്തിലായി. എടക്കാട് ബസാര്‍, എടക്കാട് പാച്ചാക്കര റോഡ്, മലക്ക് താഴെ റോഡ്, കടവ് റോഡ്, ഇ.എം.എസ് റോഡ് എന്നിവ പൂര്‍ണമായും വെള്ളത്തിനടിയിലായി. തിങ്കളാഴ്ച രാവിലെ തുടങ്ങിയ മഴ ചൊവ്വാഴ്ച രാവിലെയും തുടരുകയാണ്.
0 Comments