രാജ്യത്തെ മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും പുനരാരംഭിക്കുന്നു. വാണിജ്യ വിമാനങ്ങൾ ഡിസംബർ 15 മുതലാവും സർവീസ് പുനരാരംഭിക്കുക.കഴിഞ്ഞ വർഷം മാർച്ചിലാണ് കൊവിഡിനെ തുടർന്ന് വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചത്.
നിയന്ത്രണമുള്ള 14 രാജ്യങ്ങൾ ഒഴികെ മറ്റെല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസുകളാണ് പുനരാരംഭിക്കുക. കഴിഞ്ഞ ഒരാഴ്ചയായി വിമാനക്കമ്പനികളുമായി ചർച്ചകൾ നടന്നുവരികയായിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം. എയർ ബബിൾ പ്രകാരമുള്ള സർവീസുകളും പ്രത്യേക ചാർട്ടേഡ് വിമാനങ്ങളും കരാർ പ്രകാരമുള്ള സർവീസുകളുമാണ് ഇപ്പോൾ നടക്കുന്നത്. വാണിജ്യ സർവീസുകൾ പുനരാരംഭിക്കുമെങ്കിലും എയർ ബബിൾ പ്രകാരമുള്ള സർവീസുകൾ തുടരും. അതാത് രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം കൂടി പരിഗണിച്ചാവും സർവീസുകൾ നടത്തുക.
കോവിഡ് -19 മഹാമാരിയുടെ സാഹചര്യത്തില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതലാണ് ഷെഡ്യൂള്‍ ചെയ്ത രാജ്യാന്തര വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചത്. ഡെസ്റ്റിനേഷന്‍ രാജ്യങ്ങളുമായുള്ള എയര്‍ ബബിള്‍ ക്രമീകരണം പ്രകാരമുള്ള നിശ്ചിത കാര്‍ഗോ, വാണിജ്യ വിമാനങ്ങളെ ഒഴിവാക്കിക്കൊണ്ട് സര്‍വിസ് റദ്ദാക്കല്‍ നവംബര്‍ 30 വരെ നീട്ടുകയായിരുന്നു.
28 രാജ്യങ്ങളുമായുണ്ടാക്കിയ എയര്‍ ബബിള്‍ ക്രമീകരണങ്ങള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ പ്രത്യേക രാജ്യാന്തര യാത്രാ വിമാന സര്‍വിസുകള്‍ നടത്തുന്നുണ്ട്.
പ്രതിരോധ കുത്തിവയ്പിന്റെ മുഴുവന്‍ ഡോസുമെടുത്ത വിദേശ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുമെന്ന് ഒക്ടോബറില്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഷെഡ്യൂള്‍ ചെയ്ത വാണിജ്യ വിമാനങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവരോട് നവംബര്‍ 15 വരെ കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒഴികെയുള്ളവയില്‍ ഇന്ത്യയിലേക്കു പ്രവേശിക്കുന്ന വിദേശ വിനോദസഞ്ചാരികള്‍ക്കു നവംബര്‍ 15 മുതല്‍ പുതിയ ടൂറിസ്റ്റ് വിസയില്‍ മാത്രമേ അത് സാധ്യമാകൂയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
0 Comments