🇦🇪യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു.
✒️യുഎഇ ദേശീയ ദിനവും (UAE National Day) സ്‍മരണ ദിനവും (Commemoration Day) പ്രമാണിച്ച് സ്വകാര്യ മേഖലയുടെ അവധി ദിനങ്ങള്‍ (Holidays for Private sector) പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തെ ശമ്പളത്തോടെയുള്ള അവധിയാണ് ബുധനാഴ്‍ച മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം (Ministry of Human Resources and Emiratisation) പ്രഖ്യാപിച്ചത്.
ഡിസംബര്‍ ഒന്ന് ബുധനാഴ്‍ച മുതല്‍ ഡിസംബര്‍ മൂന്ന് വെള്ളിയാഴ്‍ച വരെയാണ് സ്വകാര്യ മേഖലയുടെ അവധി. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇതേ ദിവസങ്ങളില്‍ തന്നെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമേഖലയുടെ അവധി സംബന്ധിച്ച് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് നേരത്തെ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്‍ച വാരാന്ത്യ അവധി ലഭിക്കുന്ന വിഭാഗങ്ങളില്‍ ആ ദിവസം കൂടി ഉള്‍പ്പെടുമ്പോള്‍ നാല് ദിവസത്തെ അവധി ലഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ അവധിക്ക് ശേഷം ഡിസംബര്‍ അഞ്ച് ഞായറാഴ്‍ചയായിരിക്കും പ്രവര്‍ത്തനം പുനഃരാരംഭിക്കുക. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ വിപുലമായ രീതിയില്‍ അന്‍പതാം ദേശീയ ദിനം ആഘോഷിക്കാനാണ് യുഎഇയിലെ സ്വദേശികളും പ്രവാസികളും തയ്യാറെടുക്കുന്നത്.
🎙️പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം.
✒️നോര്‍ക്ക-റൂട്ട്സ്(Norka roots)മുഖേന പ്രവാസി മലയാളികളുടെ സഹകരണസംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവുംലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസിസംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണ ധനസഹായം(Financial aid) നല്‍കുന്നത്. മൂന്നുലക്ഷംരുപ വരെയാണ് ധനസഹായം.
സഹകരണസംഘങ്ങളുടെഅടച്ചുതീര്‍ത്ത ഓഹരിമൂലധനത്തിന്റെഅഞ്ച് ഇരട്ടിക്ക്സമാനമായതുകയോ അല്ലെങ്കില്‍ പരമാവധി 1 ലക്ഷംരൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും 2 ലക്ഷംരൂപ പ്രവര്‍ത്തന മൂലധനമായും നല്‍കും. അപേക്ഷിക്കുന്ന സമയത്ത്സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. രജിസ്ട്രേഷന് ശേഷം 2 വര്‍ഷം പൂര്‍ത്തിയായിരിക്കുകയുംവേണം. എ, ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികള്‍/തിരിച്ചു വന്നവരായിരിക്കണം. ബൈലോയില്‍സര്‍ക്കാര്‍ ധനസഹായംസ്വീകരിക്കുന്നതിന് വ്യവസ്ഥഉണ്ടായിരിക്കണം. സംഘത്തിന്റെ മുന്‍ സാമ്പത്തികവര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ട്ഹാജരാക്കുകയും വേണം.
പൊതു ജനതാല്‍പര്യമുളള ഉല്‍പാദന, സേവന, ഐ.ടി, തൊഴില്‍സംരംഭങ്ങള്‍ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിടവ്യവസായം, മല്‍സ്യമേഖല, മൂല്ല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, സേവന മേഖല, നിര്‍മ്മാണ മേഖല) എന്നിവയിലൂടെകുറഞ്ഞത് 10 പേര്‍ക്കെങ്കിലുംതൊഴിലുംവരുമാനവുംലഭ്യമാകുന്ന സംരംഭങ്ങള്‍ആരംഭിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുളളസംരംഭങ്ങള്‍ മേല്‍പ്രകാരംതൊഴില്‍ലഭ്യമാകത്തക്കതരത്തില്‍വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷംരൂപ പ്രവര്‍ത്തന മൂലധനം നല്‍കുന്നത്.
സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍, സംഘത്തിലെ അംഗങ്ങള്‍ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങള്‍ക്കാണ് ധനസഹായം നല്‍കുക. അപേക്ഷാ ഫോറം നോര്‍ക്ക-റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അവശ്യ രേഖകളായ, ഭരണസമിതിതീരുമാനം പദ്ധതി രേഖ, ഏറ്റവും പുതിയആഡിറ്റ്റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, താല്‍ക്കാലിക കടധനപട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 2021 ഡിസംബര്‍ 10 നകം ചീഫ്എക്സിക്ക്യൂട്ടീവ്ഓഫീസര്‍, നോര്‍ക്ക-റൂട്ട്സ് , നോര്‍ക്ക സെന്റര്‍, 3-ാം നില, തൈക്കാട്, തിരുവനന്തപുരം - 695 014 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്സൈറ്റിലോ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നുംമിസ്ഡ്കോള്‍സേവനം) എന്നീ ടോള്‍ഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
🎙️മാലിദീപിലേക്ക് ഫിസീഷ്യന്‍, അനസ്തെറ്റിസ്റ്റ് ഒഴിവുകള്‍.
✒️മാലിദ്വീപില്‍(Maldives) ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ ഫിസീഷ്യന്‍(Physician), അനസ്തെറ്റിസ്റ്റ്(anaesthetist)
ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്സ് (Noorka roots)വഴി നിയമനം. ഏകദേശം 3,70,000/- ത്തിനും 4,00,000/- രൂപയ്ക്കിടയില്‍ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി നവംബര്‍ 28 കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800 425 3939ല്‍ ബന്ധപ്പെടുക.
🇸🇦സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്.
✒️സൗദിയില്‍(Saudi Arabia) ഇന്ന് 28 പേര്‍ക്ക് കൊവിഡ് (covid 19)ബാധ. 38 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 549,618 ഉം രോഗമുക്തരുടെ എണ്ണം 538,740 ഉം ആയി. ഇതോടെ ആകെ മരണസംഖ്യ 8,829 ആയി.
2,049 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 48 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 9, ജിദ്ദ 5, മദീന 3, ത്വാഇഫ് 2, മറ്റ് 9 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. സൗദി അറേബ്യയില്‍ ഇതുവരെ 47,224,590 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 24,557,091 ആദ്യ ഡോസും 22,326,769 രണ്ടാം ഡോസും 340,730 ബൂസ്റ്റര്‍ ഡോസുമാണ്.
🇦🇪റെഡ് വീക്ക് സമ്മാന പദ്ധതിയുമായി ബിഗ് ടിക്കറ്റ്; എല്ലാ ദിവസവും 20 ലക്ഷം വീതം സമ്മാനം.
✒️പരിമിത കാലത്തേക്കുള്ള 'റെഡ് വീക്ക് ബിഗ് ക്യാഷ് ഗിവ് എവേ' സമ്മാന പദ്ധതിയുമായി അബുദാബി ബിഗ് ടിക്കറ്റ്. 2021 നവംബര്‍24 മുതല്‍ ഏഴ് ദിവസത്തേക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാനായി 2 + 1 ഓഫറില്‍ ടിക്കറ്റുകള്‍ വാങ്ങുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദിവസവും 1,00,000 ദിര്‍ഹം (20 ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനം നല്‍കുന്നതാണ് പദ്ധതി. നവംബര്‍ 24 മുതല്‍ 30 വരെ രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് പുറമെ ഒരു ലക്ഷം ദിര്‍ഹത്തിനായുള്ള പ്രതിദിന ഇലക്ട്രോണിക് നറുക്കെടുപ്പില്‍ ഉള്‍പ്പെടുകയും ചെയ്യും.
ഓഫര്‍ കാലയളവില്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഒരു കോടി ദിര്‍ഹം (20 കോടി ഇന്ത്യന്‍ രൂപ) സമ്മാനം ലഭിക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പിലും പങ്കെടുക്കാനുള്ള അവസരമുണ്ട്. ഡിസംബര്‍ മൂന്നിനാണ് ഈ നറുക്കെടുപ്പ് നടക്കുക.
എത്രയും വേഗം ബിഗ് ടിക്കറ്റ് വാങ്ങി 1,00,000 ദിര്‍ഹത്തിന്റെ പ്രതിദിന സമ്മാനത്തിന് അര്‍ഹരാവാനുള്ള സുവര്‍ണാവസരമാണിതെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പുതിയ സമ്മാന പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് വിജയികളാവാനുള്ള കൂടുതല്‍ അവസരങ്ങളാണ് ബിഗ് ടിക്കറ്റ് ഒരുക്കുന്നത്. ബിഗ് ടിക്കറ്റിലെ എല്ലാ സമ്മാനങ്ങളും ഉറപ്പുള്ളതാണ്.
അടുത്ത മാസം നടക്കാനിരിക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്തവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോറുകളോ അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റോ സന്ദര്‍ശിക്കാം.
'ദ റെഡ് വീക്ക് ബിഗ് ക്യാഷ് ഗിവ് എവേ' സമ്മാന പദ്ധതിയുടെ വിശദാംശങ്ങള്‍
നവംബര്‍ 24 ബുധനാഴ്‍ച പുലര്‍ച്ചെ 12.01 മുതല്‍ നവംബര്‍ 30 ചൊവ്വാഴ്‍ച രാത്രി 11.59 വരെയാണ് സമ്മാന പദ്ധതി.
500 ദിര്‍ഹമാണ് ഓരോ ബിഗ് ടിക്കറ്റിന്റെയും വില. 2+1 ഓഫറില്‍ രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ റെഡ് വീക്ക് ബിഗ് ക്യാഷ് ഗിവ് എവേ ഓഫര്‍ നറുക്കെടുപ്പില്‍ സ്വമേധയാ പങ്കാളികളാവും. എല്ലാ ദിവസവും നടക്കുന്ന നറുക്കെടുപ്പുകളില്‍ നിന്ന് ഒരു വിജയിയെ വീതം തെരഞ്ഞെടുക്കുകയും അയാള്‍ക്ക് 1,00,000 ദിര്‍ഹം സമ്മാനം നല്‍കുകയും ചെയ്യും.
ടിക്കറ്റെടുക്കുന്ന എല്ലാവരും ഡിസംബര്‍ മൂന്നിന് യുഎഇ സമയം വൈകുന്നേരം ഏഴ് മണിക്ക് നടക്കാനിരിക്കുന്ന ബിഗ് 10 മില്യന്‍ ക്യാഷ് പ്രൈസിനും മറ്റ് ഏഴ് സമ്മാനങ്ങള്‍ക്കും വേണ്ടിയുള്ള നറുക്കെടുപ്പിലും ഉള്‍പ്പെടുന്നതാണ്.
നവംബര്‍ 25 മുതല്‍ ഡിസംബര്‍ ഒന്ന് വരെ ഓരോ ദിവസവും യുഎഇ സമയം വൈകുന്നേരം ഏഴ് മണിക്ക് റെഡ് വീക്ക് ബിഗ് ക്യാഷ് ഗിവ് എവേ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിക്കും.
വിജയികളാകുന്നവരെ ടിക്കറ്റ് എടുക്കുമ്പോള്‍ നല്‍കുന്ന ഫോണ്‍ നമ്പറിലും ഇ-മെയില്‍ വിലാസത്തിലും ബന്ധപ്പെട്ടും വിവരമറിയിക്കും.
നിബന്ധനകള്‍ ബാധകം.
🇰🇼കുവൈറ്റ്: വിസിറ്റ് വിസകളിൽ നിന്ന് തൊഴിൽ വിസകളിലേക്ക് മാറുന്നതിന് നൽകിയ അനുമതി നിർത്തലാക്കിയതായി PAM.
✒️ഈ തീരുമാനം 2021 നവംബർ 24 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും PAM വ്യക്തമാക്കി. COVID-19 വ്യാപന സാധ്യത കണക്കിലെടുത്താണ് ഈ സംവിധാനം നിർത്തലാക്കിയതെന്നാണ് സൂചന.
പ്രവാസികൾക്ക് ആർട്ടിക്കിൾ 14 പ്രകാരമുള്ള കൊമേർഷ്യൽ വിസിറ്റ് വിസകളിൽ നിന്ന് ആർട്ടിക്കിൾ 18 പ്രകാരമുള്ള വർക്ക് വിസയിലേക്ക് മാറുന്നതിനുള്ള അനുമതി 2021 സെപ്റ്റംബറിൽ PAM നൽകിയിരുന്നു. എന്നാൽ ഈ പുതിയ തീരുമാനത്തോടെ, നവംബർ 24 മുതൽ കുവൈറ്റിലേക്ക് കൊമേർഷ്യൽ വിസിറ്റ് വിസകളിൽ പ്രവേശിക്കുന്ന വിദേശികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതല്ല.
🇴🇲ഒമാൻ ദേശീയ ദിനം: നാല് ദിവസത്തെ അവധി നാളെ മുതൽ ആരംഭിക്കും.
✒️ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള നാല് ദിവസത്തെ അവധി ദിനങ്ങൾ നാളെ (2021 നവംബർ 26, വെള്ളിയാഴ്ച്ച) മുതൽ ആരംഭിക്കും. രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനവുമായി ബന്ധപ്പെട്ട് 2021 നവംബർ 28, ഞായറാഴ്ച്ച, നവംബർ 29, തിങ്കളാഴ്ച്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേരത്തെ ഉത്തരവിറക്കിയിരുന്നു.
ഈ അവധി ഒമാനിലെ പൊതു മേഖലയിലും, സ്വകാര്യ മേഖലയിലും ബാധകമാണ്. സ്വകാര്യ മേഖലയിലെ തൊഴിലുടമകൾക്ക് തങ്ങളുടെ ജീവനക്കാരുടെ അനുമതിയോടെ ആവശ്യമെങ്കിൽ ഈ ദിനങ്ങളിൽ പ്രവർത്തിക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ടെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനം 2021 നവംബർ 18, വ്യാഴാഴ്ച്ച ഗംഭീരമായ വെടിക്കെട്ട്, മിലിറ്ററി പരേഡ് എന്നിവയോടെ ആഘോഷിച്ചിരുന്നു. ഒരുമിച്ച് നാല് ദിവസം അവധി നൽകുന്നതിനായാണ് നവംബർ 28, 29 തീയതികളിൽ ഒമാൻ പൊതു അവധി പ്രഖ്യാപിച്ചത്.
🇶🇦ഖത്തർ: ഫിഫ അറബ് കപ്പ് 2021 ടിക്കറ്റുകൾ കൂടുതൽ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കും.
✒️ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റിന്റെ ടിക്കറ്റുകൾ കൗണ്ടറുകളിൽ നിന്ന് നേരിട്ട് വാങ്ങുന്നതിന് താത്പര്യമുള്ളവർക്കായി കൂടുതൽ സേവന കേന്ദ്രങ്ങൾ ആരംഭിച്ചു. നേരത്തെ ആരംഭിച്ച നാല് ടിക്കറ്റ് കേന്ദ്രങ്ങൾക്ക് പുറമെ ഇപ്പോൾ രണ്ട് സേവന കേന്ദ്രങ്ങൾ കൂടി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റിന്റെ ടിക്കറ്റുകൾ താഴെ പറയുന്ന ഇടങ്ങളിലെ സേവന കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണ്:
ദോഹ എക്സിബിഷൻ സെന്റർ.
വില്ലാജിയോ മാൾ.
മാൾ ഓഫ് ഖത്തർ.
ദോഹ ഫെസ്റ്റിവൽ സിറ്റി.
കട്ടാര കൾച്ചറൽ വില്ലജ്. (Katara Cultural Village, Street 21)
അൽ കഹ്റബ സ്ട്രീറ്റ്. (Al Kahraba Street, Msheireb Downtown)
ഇതിൽ അവസാനത്തെ രണ്ട് കേന്ദ്രങ്ങൾ പുതിയതായി ആരംഭിച്ചവയാണ്. ഈ കേന്ദ്രങ്ങൾ ശനി മുതൽ വ്യാഴം വരെ രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെയും, വെള്ളിയാഴ്ച്ചകളിൽ വൈകീട്ട് 2 മുതൽ രാത്രി 10 മണിവരെയും പ്രവർത്തിക്കുന്നതാണ്.
ഈ കേന്ദ്രങ്ങളിൽ നിന്ന് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾക്ക് പുറമെ ആരാധകർക്ക് ഹയ്യ കാർഡുകൾക്കായി (ഫാൻ ഐഡി കാർഡ്) രെജിസ്റ്റർ ചെയ്യുന്നതിനുള്ള സേവനങ്ങളും ലഭ്യമാണ്.
🇸🇦കാലാവധി അവസാനിച്ച് 60 മാസം പിന്നിട്ടവരുടെ റീഎൻട്രി വിസകൾ പുതുക്കാനാവില്ലെന്ന് സൗദി അബ്ഷീർ.
✒️കാലാവധി അവസാനിച്ച് 60 ദിവസം പിന്നിട്ടവരുടെ റീഎൻട്രി വിസകൾ പുതുക്കാനാകില്ലെന്ന് സൗദിയിലെ അബ്ഷീർ പ്ലാറ്റ് ഫോം അറിയിച്ചു. സൗദിയിലേക്ക് മടങ്ങാനാകാത്ത വിദേശികൾക്ക് സ്‌പോൺസറുടെ സഹായത്തോടെ നാട്ടിലിരുന്ന് വിസാ കാലാവധി ദീർഘിപ്പിക്കാം. ഇഖാമയിൽ കാലാവധിയുള്ളവർക്കാണ് ഈ സേവനം ഉപയോഗപ്പെടുത്താനാവുക.
നാട്ടിൽ പോകുന്നവർക്ക് മടങ്ങിയെത്തുന്നവത് വരെ അനുവദിക്കുന്നതാണ് എക്‌സിറ്റ് റീഎൻട്രി വിസ. കോവിഡ് അടക്കം പല കാരണങ്ങളാൽ മടങ്ങാൻ സാധിക്കാത്തവരുണ്ടാകും. ഇവർക്ക് ഓൺലൈൻ വഴി റീ എൻട്രി വിസാ കാലാവധി നീട്ടാം. സിംഗിൾ എക്സിറ്റ് റീ എൻട്രി വിസക്ക് ഓരോ മാസത്തിനും 100 റിയാലാണ് ഫീസ്. മൾട്ടിപ്പിൾ റീ എൻട്രി വിസക്ക് 200 റിയാലും ഫീസുണ്ട്. അബ്ഷിർ അക്കൗണ്ട് വഴി സ്പോൺസർക്ക് മാത്രമാണ് വിസ കാലാവധി നീട്ടാൻ സാധിക്കുക. ഫീസടച്ച് അബ്ഷിറിലെ എംപ്ലോയ്മെന്റ് എന്ന ഓപ്ഷനിൽ നിന്ന് സർവ്വീസസിലെ വിസ എന്ന ലിങ്കാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. തുടർന്ന് വിസ പുതുക്കേണ്ട തൊഴിലാളിയുടെ പേരും, കാലാവധിയും തെരഞ്ഞെടുത്താൽ മതി. ഇഖാമ കാലാവധി അവസാനിച്ചവർക്ക് ഈ സേവനം ലഭ്യമല്ല. റീ എൻട്രി കാലാവധി അവസാനിച്ച് 60 ദിവസം പിന്നിട്ടവർക്കും ഇത് സാധ്യമല്ല. കോവിഡിന്റെ പശ്ചാതലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്താൻ സാധിക്കാത്തവർക്ക് ഈ മാസം 30 വരെ സർക്കാർ സൗജന്യമായി ഇഖാമയും റീ എൻട്രിയും പുതുക്കി നൽകിയിരുന്നു. ഇതിനു ശേഷം ഇനിയും പുതുക്കി നൽകുമോ എന്നതിൽ ഇത് വരെ അറിയിപ്പൊന്നുമില്ല.
0 Comments