Ticker

6/recent/ticker-posts

Header Ads Widget

ഇന്ന് മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയിലാണ് തീരുമാനം. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കോട്ടയത്തായിരുന്നു ചർച്ച. രണ്ട് മണിക്കൂറോളം നടന്ന ചർച്ചയ്ക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.

ഈ മാസം 18-നകം ബസുടമകൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ചർച്ചയ്ക്ക് ശേഷം മന്ത്രി ആന്റണി രാജും പറഞ്ഞു. ചർച്ചകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന് ഒരാഴ്ചത്തെ സമയം നൽകിയിട്ടുണ്ടെന്നും പോസിറ്റീവായ പ്രതികരണമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളതെന്നും ബസുടമകളും വ്യക്തമാക്കി.


വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യബസുകൾ ചൊവ്വാഴ്ച മുതൽ സമരം പ്രഖ്യാപിച്ചത്.

Post a Comment

0 Comments