Ticker

6/recent/ticker-posts

Header Ads Widget

GULF NEWS TODAY


🇴🇲സ്‍പോണ്‍സറുടെ വീട്ടില്‍ മോഷണം നടത്തിയ പ്രവാസി വനിത അറസ്റ്റില്‍.

✒️ഒമാനിലെ (Oman) ശർഖിയ ഗവര്‍ണറേറ്റിൽ വീട്ടില്‍ മോഷണം നടത്തിയ പ്രവാസി വനിത (Expat woman) റോയൽ ഒമാൻ പൊലീസിന്റെ (Royal Oman Police) പിടിയില്‍. ഒരു വീട്ടിൽ ജോലിക്കു നിന്നിരുന്ന ആഫ്രിക്കൻ വനിതയാണ് പോലീസിന്റെ പിടിയിലായത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ചതിന് ശേഷം വീടിനു തീ വെയ്‍ക്കാനും ഇവര്‍ ശ്രമിച്ചു. 

വിവിധ കുറ്റങ്ങൾ ചുമത്തിയാണ് അൽ-ദാഖിലിയ പോലീസ് കമാൻഡ് ആഫ്രിക്കൻ വനിതയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മോഷണത്തിന് ശേഷം രാജ്യം വിടുന്നതിനു മുമ്പ് പ്രതിയെ അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞുവെന്നും റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയിരിക്കുന്ന വാർത്താക്കുറിപ്പിൽ പറയുന്നു. ഇവർക്കെതിരെ ഉള്ള നിയമ നടപടികൾ പൂർത്തികരിച്ചു കഴിഞ്ഞുവെന്നും പൊലീസ് അറിയിച്ചു.

🇰🇼പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഫാമിലി, സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങി, നിബന്ധനകള്‍ ഇങ്ങനെ.

✒️കുവൈത്തില്‍ (Kuwait) വീണ്ടും ഫാമിലി വിസയും ഫാമിലി വിസിറ്റ് വിസയും (family visa and family visit visa) അനുവദിച്ചുതുടങ്ങി. വിസ അനുവദിക്കുന്നതിനായി പ്രത്യേക നിബന്ധനകളും ആഭ്യന്തര മന്ത്രാലയം (Kuwait interior ministry) പുറത്തിറക്കിയിട്ടുണ്ട്. കൊവിഡ് വാക്സിനേഷന്‍ (covid vaccination) പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമായിരിക്കും അനുമതി.

കുവൈത്ത് അംഗീകരിച്ച ഫൈസര്‍ ബയോഎന്‍ടെക്, ആസ്‍ട്രസെനിക, മൊഡേണ എന്നീ വാക്സിനുകളുടെ രണ്ട് ഡോസുകളോ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്സിനോ സ്വീകരിച്ചവര്‍ക്കായിരിക്കും കുടുംബ വിസയോ കുടുംബ സന്ദര്‍ശക വിസകളോ അനുവദിക്കുക. പ്രവാസികളുടെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനോ 16 വയസില്‍ താഴെയുള്ള മക്കള്‍ക്കോ മാത്രമാണ് ഇപ്പോള്‍ വിസ അനുവദിക്കുന്നത്. വിസ അനുവദിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധിയായ 500 ദിനാര്‍ ഉള്‍പ്പെടെയുള്ള നിബന്ധനകളും ബാധകമാണ്. 

കൊമേഴ്യസ്‍ വിസകള്‍ക്ക് പുറണെ ഗവണ്‍മെന്റ് വിസകളും ഇലക്ട്രോണിക് വിസകളും അനുവദിച്ചുതുടങ്ങി. ഓണ്‍ലൈന്‍ ഇലക്ട്രോണിക് സര്‍വീസ് വെബ്‍സൈറ്റിലൂടെയും മൊബൈല്‍ ആപിലൂടെും വിസിറ്റ് വിസകളും വര്‍ക്ക് പെര്‍മിറ്റുകളും അനുവദിക്കാനാരംഭിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. വിസ ഓണ്‍ അറൈവല്‍ ഉള്‍പ്പെടെയുള്ള മറ്റ് സംവിധാനങ്ങള്‍ പടിപടിയായി പുനഃരാരംഭിക്കും.

🇰🇼ഫൂട്ട്പാത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പരിശോധിച്ചപ്പോള്‍ വന്‍ മദ്യശേഖരം; മൂന്ന് പ്രവാസികള്‍ പിടിയില്‍.

✒️കുവൈത്തില്‍ (kuwait) മദ്യശേഖരവുമായി മൂന്ന് പ്രവാസികള്‍ (Expats arrested) പിടിയിലായി. പ്രാദേശികമായി നിര്‍മിച്ചതും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്‍തതുമായ 90 കുപ്പി മദ്യമാണ് (Locally distilled and imported liquor) ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ മൂന്ന് പേരും നേപ്പാള്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുവൈത്തിലെ സാല്‍മിയയില്‍ നിന്നാണ് മദ്യ വില്‍പന സംഘം പിടിയിലായത്. ഫൂട്ട്പാത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പതിവ് പരിശോധന നടത്തുകയായിരുന്ന ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ അടുത്തേക്ക് വരുന്നത് കണ്ട് വാഹനത്തിലെ ഡ്രൈവര്‍ ഇറങ്ങിയോടി. ഇയാളെ പിടികൂടിയ പൊലീസുകാര്‍ വാഹനം പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെടുത്തത്. കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയില്‍ 90 കുപ്പി മദ്യമാണുണ്ടായിരുന്നത്. ഇവയില്‍ പ്രാദേശികമായി നിര്‍മിച്ചവയും ഇറക്കുമതി ചെയ്‍തവയുമുണ്ടായിരുന്നു. ഡ്രൈവര്‍ക്ക് പുറമെ വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പൊലീസ് സംഘം അറസ്റ്റ് ചെയ്‍തു. ഇവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

🇰🇼സ്‍കൂളില്‍ സഹപാഠികളുടെ ഉപദ്രവം; 15 വയസുകാരി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു.

✒️സ്‍കൂളില്‍ സഹപാഠികളുടെ ഉപദ്രവം സഹിക്കാനാവാതെ 15 വയസുകാരി (15 year old girl) ആത്മഹത്യ ചെയ്‍തു (committed suicide). കുവൈത്തിലെ ഫിന്റാസിലാണ് (Fintas, Kuwait) സംഭവം. പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്നു വീണെന്ന വിവരമറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശമാണ് ആഭ്യന്തര മന്ത്രാലത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ (Operations room in Interior ministry) ലഭിച്ചത്.

മെഡിക്കല്‍ സംഘവും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും 14-ാം നിലയില്‍ നിന്നുള്ള വീഴ്‍ചയുടെ ആഘാതത്തില്‍ പെണ്‍കുട്ടി തത്സമയം തന്നെ മരണപ്പെട്ടിരുന്നു. കുട്ടിയുടെ അച്ഛന്‍ കുവൈത്ത് പൗരനും അമ്മ വിദേശിയുമാണ്. താമസ സ്ഥലത്തിന് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ കയറിയ കുട്ടി അവിടെനിന്ന് താഴേക്ക് ചാടുകയായിരുന്നു. സ്‍കൂളില്‍ സഹപാഠികള്‍ നിരന്തരം കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നും ഇത് കുട്ടിയുടെ മാനസിക നില താളംതെറ്റുന്നതിലേക്ക് വരെ എത്തിച്ചിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. തുടരന്വേഷണം പുരോഗമിക്കുകയാണ്.

🇰🇼മയക്കുമരുന്ന് ഗുളികകളുമായെത്തിയ രണ്ട് പ്രവാസികള്‍ വിമാനത്താവളത്തില്‍ പിടിയിലായി.

✒️നിരോധിത മയക്കുമരുന്ന് ഗുളികകളുമായെത്തിയ രണ്ട് പ്രവാസി ഇന്ത്യക്കാര്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായി. 450 ട്രമഡോള്‍ ഗുളികകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

വിമാനത്താവളത്തില്‍ വെച്ച് നടത്തിയ ലഗേജ് പരിശോധനയില്‍ ഒരാളുടെ പക്കല്‍ നിന്ന് 100 ഗുളികകളും മറ്റൊരാളുടെ പക്കല്‍ നിന്ന് 350 ഗുളികകളുമാണ് അധികൃതര്‍ കണ്ടെടുത്തത്. തുടര്‍ന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പിടിച്ചെടുത്ത സാധനങ്ങള്‍ക്കൊപ്പം ഇരുവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

🇰🇼രേഖകളില്ലാതെ ജോലി ചെയ്‍ത ഒന്‍പത് പ്രവാസികള്‍ അറസ്റ്റില്‍.

✒️കുവൈത്തില്‍ അനധികൃത താമസക്കാരെയും തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെയും പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതിരുന്ന ഒന്‍പത് പ്രവാസികളെ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. സബാഹ് അല്‍ നാസര്‍, മുബാറക് അല്‍ കബീര്‍ ഏരിയകളില്‍ ഗാര്‍ഹിക തൊഴിലാളികളെ എത്തിച്ചുനല്‍കുന്ന ഒരു ഓഫീസില്‍ ജോലി ചെയ്‍തിരുന്നവരായിരുന്നു ഇവര്‍.

സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഭയം നല്‍കുകയും അവരെ ദിവസ വേതന അടിസ്ഥാനത്തിലോ ഏതാനും മണിക്കൂറുകളിലേക്കോ മറ്റിടങ്ങളില്‍ ജോലി ചെയ്യാന്‍ നിയോഗിക്കുകയും ചെയ്യുന്ന ഓഫീസുകള്‍ക്കെതിരെ കര്‍ശന നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ സബാഹ് അല്‍ നാസര്‍, അബ്‍ദുല്ല അല്‍ മുബാറക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്.

അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം ഏഴ്‍ സ്‍ത്രീകളും രണ്ട് പുരുഷന്മാരും അടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന 24 മണിക്കൂറും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ക്രിമിനല്‍ പ്രവൃത്തികളിലും കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവരില്ലാത്ത സുരക്ഷിത രാജ്യമാക്കി കുവൈത്തിനെ മാറ്റാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

🇦🇪യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍; ശമ്പളം 50,000 ദിര്‍ഹം വരെ.

✒️യുഎഇയിലെ (UAE) സര്‍ക്കാര്‍ മേഖലയില്‍ (Government sector) വിവിധ തസ്‍തികളിലേക്ക് പ്രവാസികള്‍ക്ക് അവസരം (job opportunities for expats). വിവിധ രാജ്യക്കാര്‍ക്ക് അപേക്ഷിക്കാനാവും. 50,000 ദിര്‍ഹം വരെ ശമ്പളം വാഗ്ദാനം (Salary offer) ചെയ്യുന്ന തസ്‍തികകള്‍ ഇക്കൂട്ടത്തിലുണ്ട്.

ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്സ്, പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ കോര്‍പറേഷന്‍, ദുബൈ ഹെല്‍ത്ത് അതോരിറ്റി, ഇസ്ലാമിക് അഫയേഴ്‍സ് ആന്റ് ചാരിറ്റബ്ള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ്, റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി, ടൂബൈ ടൂറിസം, ദുബൈ എയര്‍ നാവിഗേഷന്‍ സര്‍വീസസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കും വകുപ്പുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നഴ്‍സുമാര്‍, ഡോക്ടര്‍മാര്‍, ഇമാമുമാര്‍, വെല്‍നെസ് എക്സിക്യൂട്ടീവുകള്‍, ലാബ്‍ ടെക്നീഷ്യന്‍, ഹെല്‍ത്ത് കെയര്‍ കണ്‍സള്‍ട്ടന്റുമാര്‍ എന്നിങ്ങനെ വിവിധ തസ്‍തികകളിലേക്ക് പ്രവാസികള്‍ക്ക് അപേക്ഷിക്കാം.

തസ്‍തികകളുടെ വിശദ വിവരങ്ങള്‍ ഇങ്ങനെ

അസിസ്റ്റന്റ് നഴ്‍സ് - ദുബൈ ഹെല്‍ത്ത് അതോരിറ്റി - ശമ്പളം 10,000 ദിര്‍ഹത്തില്‍ താഴെ
സീനിയര്‍ പൊടിയാട്രിസ്റ്റ് - ദുബൈ ഹെല്‍ത്ത് അതോരിറ്റി - ശമ്പളം 20,000 ദിര്‍ഹം മുതല്‍ 30,000 ദിര്‍ഹം വരെ
പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് - ദുബൈ ഹെല്‍ത്ത് അതോരിറ്റി - ശമ്പളം 40,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ.
വെല്‍നെസ് മാനേജര്‍ - ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്
ഇമാം - ഇസ്ലാമിക് അഫയേഴ്‍സ് ആന്റ് ചാരിറ്റബ്‍ള്‍ ആക്ടിവിറ്റീസ് വകുപ്പ്
സ്‍പാ മാനേജര്‍ - ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്
കാത്ത് ലാബ് ടെക്നീഷ്യന്‍ - ദുബൈ ഹെല്‍ത്ത് അതോരിറ്റി - ശമ്പളം 10,000 ദിര്‍ഹത്തില്‍ താഴെ
പേഴ്‍സണല്‍ ട്രെയിനര്‍ - ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ് - ശമ്പളം 10,000 ദിര്‍ഹത്തില്‍ താഴെ
സൈക്കോളജിസ്റ്റ് - ദുബൈ ഹെല്‍ത്ത് അതോരിറ്റി
മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിസ്റ്റ് - ദുബൈ ഹെല്‍ത്ത് അതോറിറ്റി - ശമ്പളം 10,000 ദിര്‍ഹത്തില്‍ താഴെ.
സ്റ്റാഫ് നഴ്‍സ് - ദുബൈ ഹെല്‍ത്ത് അതോറിറ്റി - ശമ്പളം 10,000 ദിര്‍ഹത്തില്‍ താഴെ.
ബിടിഒ പ്രൊജക്ട് മാനേജര്‍ - ടൂറിസം ആന്റ് കൊമേഴ്‍സ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് - ശമ്പളം 30,000 ദിര്‍ഹം മുതല്‍ 40,000 ദിര്‍ഹം വരെ.
ചീഫ് സ്‍പെഷ്യലിസ്റ്റ് - ഡാറ്റാ മാനേജ്‍മെന്റ് - ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി.
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ - ദുബൈ എയര്‍ നാവിഗേഷന്‍ സര്‍വീസസ്.
സ്റ്റെറിലൈസേഷന്‍ അറ്റന്‍ഡന്റ് - ദുബൈ ഹെല്‍ത്ത് അതോറിറ്റി.
എല്ലാ തസ്‍തികകളിലേക്കും എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷ നല്‍കാവുന്നതാണ്.

🇦🇪കൊവിഡ് പ്രതിരോധത്തില്‍ യുഎഇക്ക് ഒരു നേട്ടം കൂടി; അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇനി കൊവിഡ് രോഗികളില്ല.

✒️കൊവിഡ് രോഗികളുടെ (covid cases in UAE) എണ്ണം ഗണ്യമായി കുറഞ്ഞ യുഎഇ പുതിയ നേട്ടത്തിലേക്ക്. അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ (Abu dhabi private hospitals) ഇപ്പോള്‍ ഒരു കൊവിഡ് രോഗി പോലും ചികിത്സയിലില്ലെന്ന് എമിറേറ്റിലെ ആരോഗ്യ വകുപ്പ് (Abu dhabi health department) അറിയിച്ചു. രോഗികളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തില്‍ ഇനി മുതല്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേകമായി നിജപ്പെടുത്തിയ ആശുപത്രികളില്‍ മാത്രമായിരിക്കും ചികിത്സ ലഭ്യമാക്കുക. 

അബുദാബിയില്‍ അല്‍ റഹ്‍ബ ആശുപത്രിയിലും അല്‍ ഐന്‍ സിറ്റിയില്‍ അല്‍ഐന്‍ ആശുപത്രിയിലും മാത്രമായിരിക്കും അടുത്ത ഘട്ടത്തില്‍ കൊവിഡ് രോഗികള്‍ക്ക് പ്രവേശനം അനുവദിക്കുക. ഇതിന് പുറമെ എമിറേറ്റില്‍ പല ഭാഗങ്ങളിലായുള്ള ഫീല്‍ഡ് ആശുപത്രികളും കൊവിഡ് രോഗികള്‍ക്കായി പ്രവര്‍ത്തനം തുടരും. 

പുതിയ സാഹചര്യത്തില്‍ അല്‍ റഹ്‍ബ ആശുപത്രിയുടെ കിടക്കകളുടെ ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇവിടെ 250ലേറെ കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവയില്‍ 140 എണ്ണം ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായും 37 എണ്ണം തീവ്രപരിചരണ വിഭാഗത്തിനുമായി മാറ്റി വെച്ചിട്ടുണ്ട്. 

ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലും ഇപ്പോള്‍ കൊവിഡ് രോഗികളൊന്നും ഇല്ലെന്ന് അബുദാബി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ഇതര രോഗങ്ങള്‍ക്കുള്ള സ്‍പെഷ്യലൈസ്‍ഡ് സേവനങ്ങള്‍ ഇനി മുതല്‍ ഇവിടെ പുനഃരാരംഭിക്കും. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ഇവിടുത്തെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും പ്രവര്‍ത്തിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും രാജ്യത്ത് പരമാവധി ജനങ്ങള്‍ വാക്സിനെടുത്തതാണ് നേട്ടത്തിന് കാരണമായതെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.

🇸🇦പ്രവാസി തൊഴിലാളിയെ പുറത്തു ജോലി ചെയ്യാൻ അനുവദിച്ചാൽ തൊഴിലുടമക്ക് വന്‍തുക പിഴയും തടവും.

✒️തൊഴിലാളിയെ തന്റെ കീഴിൽ അല്ലാതെ പുറത്തു ജോലി ചെയ്യാൻ അനുവദിച്ചാൽ (Allowing for working outside) സൗദി അറേബ്യയില്‍ (Saudi Arabia) തൊഴിലുടമക്ക് ഒരു ലക്ഷം റിയാൽ പിഴയും ആറ് മാസം തടവ് ശിക്ഷയും (Fine and imprisonment) ലഭിക്കും. സ്‌പോൺസർഷിപ്പിലുള്ള തൊഴിലാളിയെ സ്വന്തം നിലക്കോ മറ്റുള്ളവർക്ക് വേണ്ടിയോ ജോലി ചെയ്യാൻ അനുവദിക്കുന്നതിനെതിരെയാണ് സൗദി പാസ്‍പോർട്ട് അതോറിറ്റി (Saudi Passport Authority) (ജവാസാത്ത്) ശക്തമായ മുന്നറിയിപ്പ് നൽകിയത്. 

ഇത്തരം തൊഴിലുടമകൾക്ക് മേൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിനു പുറമെ, ആറ് മാസത്തെ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരും. നിയമ ലംഘകൻ വിദേശിയാണെങ്കിൽ ശിക്ഷാ കാലാവധിക്ക് ശേഷം സൗദി അറേബ്യയില്‍ നിന്ന് നാടുകടത്തുമെന്നും അറിയിപ്പിൽ പറയുന്നു. ഇതിന് പുറമെ അഞ്ച് വർഷം വരെ റിക്രൂട്ട്മെന്റിന് നിരോധനവും ഏർപ്പെടുത്തും. ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണമനുസരിച്ച് പിഴയുടെ സംഖ്യയിലും മാറ്റമുണ്ടാകും. നിയമം ലംഘിക്കുന്നവരെ കുറിച്ച് മക്ക, റിയാദ് പ്രവിശ്യ നിവാസികൾ 911 ലും മറ്റു പ്രവിശ്യകളിലുള്ളവർ 999 ലും വിളിച്ച് വിവരങ്ങളറിയിക്കണമെന്നും ജവാസാത്ത് ആവശ്യപ്പെട്ടു.

🇴🇲ഒമാൻ: പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2021 ഡിസംബർ 31-ന് അവസാനിക്കുമെന്ന് തൊഴിൽ മന്ത്രാലയം.

✒️വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയുടെ ആനുകൂല്യം 2021 ഡിസംബർ 31-നു അവസാനിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. നവംബർ 1-നാണ് തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇത്തരത്തിൽ ഒമാനിൽ തുടരുന്ന പ്രവാസികൾക്ക് 2021 ഡിസംബർ 31 വരെ ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. പൊതുമാപ്പ് പദ്ധതിയുടെ ആനുകൂല്യം ഉപയോഗിക്കുന്നവർക്ക് രാജ്യം വിടുന്നതിന് 2022 ജനുവരി 31 വരെ സമയം ലഭിക്കുമെന്നും, ഈ കാലാവധി നീട്ടി നൽകില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിനായി 2021 ഡിസംബർ 31-നു ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. വിസ കാലാവധി അവസാനിച്ചവർക്കും, തൊഴിൽ പ്രശ്നങ്ങൾ നേരിടുന്നവർക്കും ഈ പദ്ധതിയുടെ കീഴിൽ ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുകയാണെങ്കിൽ, നില നിൽക്കുന്ന പിഴതുകകളും മറ്റും ഒഴിവാക്കി നൽകുന്നതാണ്. പ്രവാസികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ഇപ്പോൾ 2021 ഡിസംബർ 31 വരെ ഉപയോഗപ്പെടുത്താവുന്നതാണ്.

🇴🇲ഒമാൻ: ശ്രീ. അമിത് നാരംഗ് പുതിയ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റു.

✒️ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ശ്രീ. അമിത് നാരംഗ് ചുമതലയേറ്റു. 2021 നവംബർ 1, തിങ്കളാഴ്ച്ചയാണ് അദ്ദേഹം തന്റെ ഔദ്യോഗിക ചുമതല ഏറ്റെടുത്തത്.

ഔദ്യോഗിക ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ അൽ ബുസൈദിയുമായി തിങ്കളാഴ്ച്ച കൂടിക്കാഴ്ച്ച നടത്തുകയും, തന്റെ അധികാരപത്രം സമർപ്പിക്കുകയും ചെയ്തു.

” ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ അൽ ബുസൈദിയുമായി കൂടിക്കാഴ്ച്ച നടത്തിയതും, അംബാസഡറായി ചുമതലയേൽക്കുന്നതിനായുള്ള അധികാരപത്രം കൈമാറുകയും ചെയ്തതിൽ അതിയായ അഭിമാനമുണ്ട്. ഇന്ത്യ-ഒമാൻ ബന്ധം കൂടുതൽ ഉയർന്ന തലത്തിലേക്ക് കൊണ്ട് പോകുന്നതിനായി അദ്ദേഹം മുന്നോട്ട് വെച്ച ആശയങ്ങളുമായി പൂർണ്ണമായും യോജിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം തുടരുന്നതിനായി ഒമാൻ വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്നതാണ്.”, ശ്രീ. അമിത് നാരംഗ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

🇦🇪യു എ ഇ: പുതിയ ഇന്ത്യൻ അംബാസഡറായി ശ്രീ. സഞ്ജയ് സുധീർ നിയമിതനായി.

✒️യു എ ഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ശ്രീ. സഞ്ജയ് സുധീർ നിയമിതനായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നവംബർ 1-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

1993 ഇന്ത്യൻ ഫോറിൻ സർവീസ് ബാച്ചിലെ അംഗമായിരുന്നു ശ്രീ. സഞ്ജയ് സുധീർ. അദ്ദേഹം മാലിദ്വീപിലെ ഹൈകമ്മീഷണറായിരുന്നു.

“യു എ ഇയുടെ അടുത്ത അംബാസഡറായി നിയമിക്കപ്പെട്ടതിൽ അതിയായ അഭിമാനമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി ഏറ്റവും ഉയർന്ന രീതിയിൽ പ്രവർത്തിക്കുന്നതാണ്.”, അദ്ദേഹം പ്രതികരിച്ചു.

നിലവിൽ യു എ ഇയിലെ ഇന്ത്യൻ അംബാസഡറായ H.E. പവൻ കപൂർ റഷ്യൻ ഫെഡറേഷനിലെ അടുത്ത അംബാസഡറായി ചുമതലയേൽക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2019 ഒക്ടോബർ 31-നാണ് ശ്രീ. പവൻ കപൂർ യു എ ഇയിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റത്.

🇶🇦ഖത്തറില്‍ കോവിഡ് രോഗികള്‍ വീണ്ടും കൂടി; ആക്ടീവ് കേസുകളും വര്‍ധിക്കുന്നു.

✒️ഖത്തറില്‍(Qatar) ഇന്ന് 134 പേര്‍ക്ക് കോവിഡ്(covid) സ്ഥിരീകരിച്ചു. 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 30 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 116 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,37,659 ആയി.

രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി കോവിഡ് മരണമില്ല. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 1,238 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. ഒമ്പതു പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 64 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,578 ഡോസ് വാക്സിനുകള്‍ രാജ്യത്ത് വിതരണം ചെയ്തു. രാജ്യത്ത് വാക്സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതിന് ശേഷം 48,42,210 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

🇮🇳ഇന്ത്യയുടെ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന് 5 രാജ്യങ്ങളുടെ കൂടി അംഗീകാരം.

✒️ഇന്ത്യയുടെ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന് 5 രാജ്യങ്ങളുടെ കൂടി അംഗീകാരം. കിര്‍ഗിസ്താന്‍, മൗറീഷ്യസ്, മംഗോളിയ, പലസ്തീന്‍, എസ്‌തോനിയ എന്നീ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം കൂടിയാണ് ലഭിച്ചിരിക്കുന്നത്. വിദേശകാര്യ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജി20 ഉച്ചകോടിയില്‍ കൊറോണ സര്‍ട്ടിഫിക്കറ്റിന് പരസ്പരാംഗീകാര നയം സ്വീകരിക്കുന്ന വിഷയം ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ യൂറോപ്യന്‍ യൂണിയനുമായി പ്രത്യേകം ചര്‍ച്ച ചെയ്തതായാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

🇰🇼കുവൈത്തിൽ സർക്കാർ സേവനങ്ങൾക്ക് പണമടക്കാൻ ഇനി മൊബൈൽ ആപ്ലിക്കേഷൻ.

✒️കുവൈത്തിൽ സർക്കാർ സേവനങ്ങൾക്ക് പണമടക്കാൻ ഇനി മൊബൈൽ ആപ്ലിക്കേഷൻ . ധനമന്ത്രാലയമാണ് ഇ സ്റ്റാമ്പ് എന്ന പേരിൽ ആപ്പ് തയ്യാറാക്കിയത് . ആദ്യഘട്ടത്തിൽ ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, അപ്ലൈഡ് എജുക്കേഷൻ എന്നിവയിലാണ് ഇ സ്റ്റാമ്പ് പേയ്‌മെന്‍റ് സംവിധാനം നടപ്പാക്കുന്നത്

സർക്കാർ സേവനങ്ങൾക്കും ഇടപാടുകൾക്കുമുള്ള ഫീസ് കെ.നെറ്റ് ഉപയോഗിച്ച് എളുപ്പത്തിൽ അടക്കാൻ സഹായിക്കുന്ന സംവിധാനമാണ് ധനമന്ത്രാലയം അവതരിപ്പിച്ചത്. ഇ സ്റ്റാമ്പ് എന്ന പേരിൽ തയാറാക്കിയ ആപ്ലിക്കേഷൻ ആൻഡ്രോയ്ഡ് ഐ ഓ എസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയിനിങ് എന്നിവയിലെ ഇടപാടുകൾക്ക് പേപ്പർ സ്റ്റാമ്പിന് പകരമായി വിദേശികൾക്കും സ്വദേശികൾക്കും ഇലക്ട്രോണിക് സ്റ്റാമ്പ് ഉപയോഗിക്കാം.

വെൻഡിങ് മെഷീനിൽനിന്ന് സ്റ്റാമ്പ് എടുത്ത് അപേക്ഷ ഫോമുകളിലും മറ്റും ഒട്ടിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. ഡിജിറ്റൽവത്കരണത്തിലെ നിർണായക നേട്ടമാണ് ഇലക്ട്രോണിക് സ്റ്റാമ്പ് എന്ന് ധനമന്ത്രാലയം അണ്ടർ സെക്രട്ടറി അസീൽ അൽ മുനിഫി പറഞ്ഞു. അടുത്ത ഘട്ടത്തിൽ വാട്സാപ് പേയ്മെന്‍റ് ഉൾപ്പെടെ സംവിധാനങ്ങളും ഏർപ്പെടുത്തുമെന്നും എല്ലാ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കും വൈകാതെ ഇ സ്റ്റാമ്പ് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🇦🇪യുഎഇ പതാകദിനം നാളെ; ദേശീയദിനത്തിന് നാല് ദിവസം അവധി.

✒️നാളെ യുഎഇ പതാകദിനം. രാജ്യത്തെ മുഴുവൻ സർക്കാർ ഓഫീസുകളിലും നാളെ ദേശീയപതാക ഉയർത്തും. യുഎഇ പ്രസിഡൻറ് ശൈഖ് ഖലീഫ അധികാരമേറ്റതിന്റെ വാർഷികമാണ് പതാകദിനമായി ആചരിക്കുന്നത്. 2013മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്. ഡിസംബർ രണ്ടിന് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യുഎഇ യിൽ നാലുദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ ഒന്ന് മുതൽ നാല് വരെയാണ് അവധി. സുവർണ ജൂബിലി വർഷമായതിനാൽ വിപുലമായ പരിപാടികളാണ് ഇക്കുറി ദേശീയ ദിനാഘോഷത്തിന് ഒരുക്കുന്നത്. പരിപാടികളിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. വാക്‌സിനേഷൻ പൂർത്തിയാക്കുകയോ അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് ഉള്ളവർക്കുമാണ് ആഘോഷ പരിപാടികളിൽ പ്രവേശനം അനുവദിക്കുക. പങ്കെടുക്കുന്നവർ 96 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണമെന്നും പരിപാടിയിൽ പ്രവേശിക്കുന്നതിന് മുമ്പ് താപനില പരിശോധിക്കണമെന്നും അധികൃതർ വ്യക്തമാക്കി. വേദികളിൽ 80ശതമാനം ശേഷിയോടെ ആളുകളെ പ്രവേശിപ്പിക്കാം. എന്നാൽ പങ്കെടുക്കുന്നവർ എല്ലാവരും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാണ്. ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് ഒരുമിച്ചിരിക്കാൻ അനുവാദമുണ്ടാകും. ഹസ്തദാനവും ആലിംഗനവും ഒഴിവാക്കണം.

🇸🇦സൗദിയിൽ നിന്നും വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന്‍റെ തോത് വർധിച്ചതായി റിപ്പോര്‍ട്ട്.

✒️സൗദിയിൽ നിന്നും വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന്‍റെ തോത് വർധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആറ് ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയത്.സ്വദേശികൾ വിദേശങ്ങളിലേക്കയക്കുന്ന പണത്തിന്‍റെ തോതിലും പ്രകടമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള ആദ്യ ഒമ്പത് മാസങ്ങളിൽ 110.23 ബില്യൺ റിയാലായിരുന്നു സൗദിയിലെ വിദേശികൾ സ്വന്തം നാടുകളിലേക്കയച്ചത്. എന്നാൽ ഈ വർഷം ഇത് ആറ് ശതമാനം വർധന രേഖപ്പെടുത്തി 116.32 ബില്യൺ റിയാലായി ഉയർന്നു. സൗദി സെൻട്രൽ ബാങ്ക് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജൂൺ മാസത്തിൽ 3 ശതമാനത്തിന്‍റേയും ജൂലൈ മാസത്തിൽ 18 ശതമാനത്തിന്‍റേയും കുറവാണ് രേഖപ്പെടുത്തിയതെങ്കിലും, മറ്റു മാസങ്ങളിൽ വർധനവുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി, മാർച്ച്, ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിലാണ് പ്രകടമായ വർധന രേഖപ്പെടുത്തിയത്. അതേ സമയം സ്വദേശികൾ വിദേശങ്ങളിലേക്കയച്ച തുകയുടെ തോത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 36 ശതമാനം ഉയർന്ന് 47 ബില്യൺ റിയാലിലെത്തിയതായും സമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

🇰🇼കുവൈത്തിൽ ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാൻ ഇനി മുൻകൂർ അപ്പോയിന്‍മെന്‍റ് ആവശ്യമില്ല.

✒️കുവൈത്തിൽ കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാൻ ഇനി മുൻകൂർ അപ്പോയിന്‍മെന്‍റ് ആവശ്യമില്ല .സെക്കൻഡ് ഡോസ് എടുത്തു ആറുമാസം പൂർത്തിയാക്കിയവർക്ക് മിഷ്‌രിഫ് വാക്സിനേഷൻ കേന്ദ്രത്തിൽ എത്തി നേരിട്ട് കുത്തിവെപ്പെടുക്കാമെന്നും കോവിഡ് മഹാമാരിയെ അമർച്ച ചെയ്യാനുള്ള ദേശീയ യജ്ഞത്തിന്‍റെ ഭാഗമായാണ് എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു . ഓക്സ്ഫോർഡ് , ഫൈസർ വാക്സിനുകളുടെ രണ്ടാമത്തെ ഡോസ് എടുത്തു ആറുമാസം പൂർത്തിയാക്കിയവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ പ്രധാന വാക്സിനേഷൻ കേന്ദ്രത്തിൽ ചെന്ന് സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി കുത്തിവെപ്പെടുക്കാം. സെക്കൻഡ് ഡോസ് എടുത്തു ആറുമാസം പൂർത്തിയായിരിക്കണം എന്നതാണ് ഏക നിബന്ധന. നേരത്തെ ബൂസ്റ്റർ ഡോസ് വിതരണത്തിനായി മന്ത്രാലയം രെജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിരുന്നു. പ്രതിരോധശേഷി ശക്തമാക്കാനും കോവിഡിന്റെ അപകടസാധ്യതയെ ഇല്ലാതാക്കാനും വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയ എല്ലാവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു . തുടക്കത്തിൽ മുൻഗണനവിഭാഗത്തിൽ പെട്ട ആരോഗ്യപ്രവർത്തകർ, നിത്യരോഗികൾ 60 വയസ്സിനു മുകളിൽ പ്രായമായവർ എന്നിവർക്ക് മാത്രമായിരുന്നു ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്.

🇶🇦ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം; നടപടികൾ ശക്തമാക്കി ഖത്തര്‍.

✒️ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ നടപടികൾ ശക്തമാക്കി ഖത്തര്‍. ഇത്തരം നിയമലംഘനങ്ങള്‍ കൃത്യമായി കണ്ടെത്താനുള്ള സി.സി.ടി.വി കാമറാ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായതായി ട്രാഫിക് വിഭാഗം അറിയിച്ചു. ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ പിടികൂടുന്നതിനായാണ് ഖത്തറിലെ റോഡുകളില്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോട് കൂടിയ സിസിടിവി കാമറകള‍് സജ്ജീകരിച്ചത്. റോഡരികുകളിലും, ട്രാഫിക് സിഗ്‌നലുകളിലും സ്​ഥാപിച്ച സി.സി.ടി.വി ക്യാമറകളിലൂടെ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ തിരിച്ചറിയുകയും, നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന്​ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ കേണല്‍ ഡോ. മുഹമ്മദ് റാദി അല്‍ ഹജ്​റി അറിയിച്ചു.

ഡ്രൈവിങിനിടെ ഫോൺ ഉപയോഗിക്കുന്നത്​ അപകടങ്ങൾ വർധിക്കാൻ കാരണമാവുന്നുണ്ട്​. ഫോണിലൂടെ മറ്റുള്ളവരുമായി സംസാരിക്കുന്നത് കൂടാതെ സോഷ്യല്‍ മീഡിയ ഉപയോഗവും ഡ്രൈവിങിനിടെ നടത്തുന്നവരുണ്ട്. ഇത്തരം ഉപയോഗങ്ങൾക്ക്​ ആളുകൾ പൂർണമാ​യോ, ഭാഗികമായോ ആസ്​കതരായി മാറുന്ന പ്രവണതയാണുള്ളത്​. ഡ്രൈവിങ്ങിനിടെ ഫോണി​ലേക്ക്​ ശ്രദ്ധ നൽകുന്നത്​ അപകടങ്ങൾ ക്ഷണിച്ചുവരുത്താൻ കാരണമാകുമെന്നതിനാൽ ട്രാഫിക്​ വിഭാഗം ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി രംഗത്തിറങ്ങുമെന്നും ​കേണൽ ഡോ. മഹുമ്മദ്​ റാദി പറഞ്ഞു. റോഡുകൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നത്​ മൂലമുള്ള ഗതാഗത പ്രശ്​നവും തിരക്കും ഒഴിവാക്കാൻ പൊതുമരാമത്ത്​ വിഭാഗം 'അശ്​ഗാലു'മായി ചേർന്ന്​ വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്​. ഏതെങ്കിലും റൂട്ടുകളിലെ ഗതാഗത തടസ്സം സംബന്ധിച്ച വിവരങ്ങൾ ട്രാഫിക്​ പ്ലാറ്റ്​ഫോമുകളിലൂടെ യാത്രക്കാർക്ക്​ ലഭ്യമാക്കുകയും, ബദൽ റൂട്ടുകൾ തെരഞ്ഞെടുക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു. കാമ്പിൽ മേഖലകളിലേക്കുള്ള കരാവനുകളുടെ നീക്കം രാവിലെ എട്ട്​ മുതൽ വൈകുന്നേരം അഞ്ചുവരെ മാ​ത്രമേ പാടുള്ളൂ എന്ന നിർദേശം നൽകിയതായും അധികൃതര്‍ വ്യക്തമാക്കി.

Post a Comment

0 Comments