Ticker

6/recent/ticker-posts

Header Ads Widget

Kerala University Announcements

🔰Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2021രണ്ടാം ഘട്ട അലോട്ട്‌മെന്റ് അഡ്മിഷന്‍ എടുക്കാനുളള അവസാന തീയതി നവംബര്‍ 11

കേരള സര്‍വകലാശാലയുടെ 202122 അദ്ധ്യയന വര്‍ഷത്തിലെ ബി.എഡ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് (http:// admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ എടുക്കാനുളള അവസാന തീയതി നവംബര്‍ 11 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. നവംബര്‍ 15 മുതല്‍ ക്ലാസുകള്‍ ആരംഭിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് https:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ ഡിസംബര്‍ 2020 (2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) എം.എ. ഇക്കണോമിക്‌സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 ഡിസംബറില്‍ നടത്തിയ കമ്പൈന്‍ഡ് ഒന്ന് രണ്ട് സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 10, 11 തീയതികളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പുതുക്കിയ ടൈംടേബിള്‍

കേരളസര്‍വകലാശാല നവംബര്‍ 5 ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ നാലാം വര്‍ഷ എല്‍.എല്‍.ബി. (പഞ്ചവത്സര – 1998 സ്‌കീമിന് മുന്‍പുളളത്) രണ്ടാം വര്‍ഷ ബി.ബി.എ. (ആന്വല്‍ സ്‌കീം) പരീക്ഷകള്‍ നവംബര്‍ 12 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല നവംബര്‍ 15 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി., ഫെബ്രുവരി 2021 സ്‌പെഷ്യല്‍ പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല നവംബര്‍ 25 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി., നവംബര്‍ 2021 പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

യു.ഐ.എമ്മുകളില്‍ എം.ബി.എ. സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ കീഴിലുളള യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളില്‍ ഒഴിവുളള സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 8 മുതല്‍ നടക്കുന്നതാണ്. ഒഴിവുകളും ബന്ധപ്പെടാനുളള നമ്പറും സഹിതമുളള വിശദവിവരങ്ങള്‍: ഐ.സി.എം. പൂജപ്പുര – എസ്.സി. – 1 ഒഴിവ് (9400333004), യു.ഐ.എം. കൊല്ലം – എസ്.സി. – 1 ഒഴിവ് (9895509828), യു.ഐ.എം. വര്‍ക്കല – 10 (9446476187), യു.ഐ.എം. കുണ്ടറ – 25 (9747097793), യു.ഐ.എം. പുനലൂര്‍ – 27 (8943298156), യു.ഐ.എം. അടൂര്‍ – 43 (9400300217), യു.ഐ.എം. ആലപ്പുഴ – 36 (9447252591)

മാര്‍ക്ക്‌ലിസ്റ്റ് കൈപ്പറ്റാം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 മാര്‍ച്ചില്‍ നടത്തിയ എം.എസ്‌സി. മാത്തമാറ്റിക്‌സ് (പ്രിവിയസ് ആന്റ് ഫൈനല്‍ ആന്വല്‍ സ്‌കീം – സപ്ലിമെന്ററി) പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ ഹാള്‍ടിക്കറ്റുമായി വന്ന് സര്‍വകലാശാലയുടെ പാളയം ഓഫീസിലുളള (ഋഏ കഢ) സെക്ഷനില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.

സ്‌പെഷ്യല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് ഫോര്‍ എസ്.സി./എസ്.ടി. റിസര്‍ച്ച് സ്‌കോളര്‍സ്

കേരളസര്‍വകലാശാലയിലെ എസ്.സി./എസ്.ടി. (ഫുള്‍ടൈം) ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌പെഷ്യല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് (2021 – 2022) യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 6. അപേക്ഷാഫോമും വിശദവിവരങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
*🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴*📚

🔰Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ പട്ടിക

രണ്ട്, നാല് സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ്-19 സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ സപ്ലിമെന്ററി പരീക്ഷക്ക് നേരിട്ട് അപേക്ഷിക്കണം.

പരീക്ഷാ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2019 റഗലുര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജൂലൈ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം.എ. ഫോക്‌ലോര്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഫോക്‌ലോര്‍ പഠന വിഭാഗത്തില്‍ എം.എ. ഫോക്‌ലോര്‍ പ്രവേശനപരീക്ഷ എഴുതിയിട്ടുള്ളവര്‍ 12-ന് രാവലെ 9.30-ന് പഠനവിഭാഗത്തില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

എം.ടി.എച്ച്.എം. വൈവ

നാലാം സെമസ്റ്റര്‍ എം.ടി.എച്ച്.എം. ഏപ്രില്‍ 2021 പരീക്ഷയുടെ പ്രൊജക്ട് ഇവാല്വേഷനും വൈവയും 11-ന് നടക്കും.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2020 സപ്ലിമെന്ററി പരീക്ഷ 12-നും നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയും നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും ജൂലൈ 2021 സപ്ലിമെന്ററി പരീക്ഷയും 15-നും തുടങ്ങും.

പരീക്ഷാ അപേക്ഷ

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സീറ്റൊഴിവ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ ബി.എസ് സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ : 0495 2761335, 9446350480, 8893280055

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2010 മുതല്‍ 2016 വരെ പ്രവേശനം ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പി.ജി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് നവംബര്‍ 8 മുതല്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ കോപ്പിയും അനുബന്ധരേഖകളും ഡിസംബര്‍ 4-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. ഒരു സെമസ്റ്ററിന് 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്ന് വരുന്ന ഓരോ പേപ്പറുകള്‍ക്കും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതിയും കേന്ദ്രവും പിന്നീട് അറിയിക്കും.
*🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴*📚

🔰Kannur University Announcements: കണ്ണൂർ സർവകലാശാല

പുന:പ്രവേശനവും കോളേജ് മാറ്റവും

സർവ്വകലാശാലയോട് അഫീലിയേറ്റ് ചെയ്ത ആർട്സ് ആന്റ് സയൻസ് കോളേജുകളിലും, സർവ്വകലാശാലയുടെ പഠന വകുപ്പുകളിലും, സെന്ററുകളിലും 2021-22 അക്കാദമിക വർഷത്തെ ബിരുദ പ്രോഗ്രാമിലേക്കും (4th and 6th semester), ബിരുദാനന്തര ബിരുദ പ്രോഗ്രാമിലേക്കും (4th semester & 6th Semester (MCA-2019 Admn), ബി.എ എൽ.എൽ.ബി പ്രോഗ്രാമിലേക്കും (3rd, 6th, 8th and 10th Semester) പുന:പ്രവേശനവും, സർവ്വകലാശാലയോട് അഫീലിയേറ്റ് ചെയ്ത ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ 2021-22 അക്കാദമിക വർഷത്തെ ബിരുദ പ്രോഗ്രാമിന്റെ (4th and 6th semester) കോളേജ് മാറ്റവും അനുവദിക്കുന്നതിനായി വിദ്യാർത്ഥികൾ 2021 നവംബർ 26 വരെ അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കേണ്ടതാണ്. വിശദാംശങ്ങൾ സർവ്വകലാശാലയുടെ വെബ് സൈറ്റിലെ (www. kannuruniversity.ac.in) “അനൗൺസ്‌മെന്റ്സ്” ലിങ്കിൽ ലഭ്യമാണ്.

എം എസ് സി കംപ്യൂട്ടേഷണൽ ബയോളജി- സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ ജനറൽ/ ഇ. ഡബ്ല്യൂ. എസ്/ എസ്.ടി/ എസ്.സി/ ഓ.ഇ.സി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബി എസ് സി ലൈഫ് സയൻസ് വിഷയങ്ങൾ / കെമിസ്ട്രി / ഫിസിക്സ് / കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം പാലയാട് കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 12.11.2021 വെള്ളിയാഴ്ച രാവിലെ 11:00 മണിക്ക് മുന്പായി ഹാജരാകുവാൻ അറിയിക്കുന്നു. യോഗ്യതാപരീക്ഷയിലെ ഭാഷാഇതര വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. ഫോൺ 9110468045.
എം.എസ്.സി.ജ്യോഗ്രഫി- സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ എം.എസ്.സി.ജ്യോഗ്രഫി കോഴ്‌സിൽ എസ്‌.സി/എസ്.ടി വിഭാഗക്കാർക്ക് ഓരോ സീറ്റ് വീതം ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ പ്രമാണങ്ങൾ സഹിതം നവംബർ 11ന് (വ്യാഴാഴ്ച ) രാവിലെ 11 മണിക്ക് ഹാജരാകണം. Ph.9447085046.

🔰എം.ജി. സര്‍വകലാശാല

പി.ജി., ബി.എഡ്. പ്രവേശനം: എസ്.സി, എസ്.ടി. അലോട്ട്മെന്റ്

സർവകലാശാല പരിധിയിലെ ആർട്‌സ് ആൻഡ്‌ സയൻസ് കോളേജുകളിൽ നടത്തുന്ന ബിരുദാനന്തര-ബിരുദ പ്രോഗ്രാമുകളിലേക്കും ട്രെയിനിങ്‌ കോളേജുകളിലെ ബി.എഡ്. പ്രോഗ്രാമിലേക്കും പ്രവേശനത്തിനുള്ള പട്ടികജാതി, പട്ടികവർഗ വിദ്യാർഥികളുടെ ആദ്യ പ്രത്യേക അലോട്ട്മെന്റ് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു.

പുതുക്കിയ പരീക്ഷാ തീയതി


24, 26 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.എ./ ബി.കോം. (2019 അഡ്മിഷൻ-റെഗുലർ/ 2017, 2018 അഡ്മിഷൻ-റീഅപ്പിയറൻസ്-സി.ബി.സി.എസ്.-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ യഥാക്രമം ഡിസംബർ ആറ്, എട്ട് തീയതികളിൽ നടക്കും. പരീക്ഷാസമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.

പരീക്ഷാ തീയതി


ഏഴാം സെമസ്റ്റർ ഐ.എം.സി.എ. (2017 അഡ്മിഷൻ-റഗുലർ)/ ഡി.ഡി.എം.സി.എ. (2016, 2015, 2014 അഡ്മിഷൻ-സപ്ലിമെന്ററി പരീക്ഷകൾ 22 മുതൽ നടക്കും. പിഴയില്ലാതെ 15 വരെയും, 525 രൂപ പിഴയോടെ 16-നും, 1050 രൂപ സൂപ്പർഫൈനോടെ 17-നും അപേക്ഷിക്കാം.

അപേക്ഷാതീയതി നീട്ടി

ഒന്നാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.കോം./ എം.സി.ജെ./ എം.എസ്.ഡബ്ലിയു./ എം.ടി.എ./ എം.എച്ച്.എം./ എം.എം.എ്ച്ച്./ എം.ടി.ടി.എം. (സി.എസ്.എസ്.) (2020 അഡ്മിഷൻ-റെഗുലർ/ 2019 അഡ്മിഷൻ-ഇംപ്രൂവ്‌മെന്റ്/ 2019, 2018, 2017, 2016 അഡ്മിഷൻ-സപ്ലിമെന്ററി/ 2015, 2014, 2013 അഡ്മിഷൻ-മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ എട്ടുവരെയും, 525 രൂപ പിഴയോടെ ഒൻപതിനും, 1050 രൂപ സൂപ്പർഫൈനോടെ 10-നും ഓൺലൈനായി രജിസ്റ്റർചെയ്യാം.

ബി.എ./ ബി.കോം. (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷാകേന്ദ്രം


നവംബർ എട്ടുമുതൽ നടക്കുന്ന മൂന്നും നാലും സെമസ്റ്റർ ബി.എ./ ബി.കോം (2019 അഡ്മിഷൻ/ 2017, 2018 അഡ്മിഷൻ-റീഅപ്പിയറൻസ്-സി.ബി.സി.എസ്.-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷാകേന്ദ്രം സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

വൈവാ വോസി

2021 സെപ്റ്റംബറിലെ നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്‌കീം, 2019 അഡ്മിഷൻ-റെഗുലർ/ 2018 അഡ്മിഷൻ-സപ്ലിമെന്ററി, പഴയ സ്‌കീം, 2016, 2017 അഡ്മിഷൻ-സപ്ലിമെന്ററി) പരീക്ഷയുടെ വൈവാവോസി 12-ന് നടക്കും. വിദ്യാർഥികൾ പ്രോജക്ട് റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പ് തലവൻ മുഖേന പരീക്ഷാ ബോർഡ് ചെയർമാന് 10-നകം ഇ-മെയിലായി സമർപ്പിക്കണം.

പരീക്ഷാഫലം.

2021 മാർച്ച്, ജൂലായ്‌ മാസങ്ങളിലെ മൂന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (റഗുലർ-2019 അഡ്മിഷൻ/ സപ്ലിമെന്ററി 2013-2018 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Post a Comment

0 Comments