Ticker

6/recent/ticker-posts

Header Ads Widget

കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ്: 31 വരെ അപേക്ഷിക്കാം

കേന്ദ്രസർക്കാർ സ്കോളർഷിപ്പ് പദ്ധതികളായ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റീസ്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസെബിലിറ്റീസ്, സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് കോളേജ് ആൻഡ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് എന്നിവയ്ക്കായി വിദ്യാർഥികൾക്ക് 31 വരെ ഫ്രഷ്/റിന്യൂവൽ രജിസ്ട്രേഷൻ ചെയ്ത് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.

കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്ലസ്വൺ മുതൽ ഉയർന്ന ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷമതവിഭാഗങ്ങളിൽ ഉൾപ്പെട്ട രണ്ടുലക്ഷത്തിൽ കവിയാത്ത കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർഥികൾക്ക് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റീസിനും രണ്ടരലക്ഷത്തിൽ കവിയാത്ത കുടുംബ വാർഷിക വരുമാനമുള്ള എല്ലാ വിഭാഗത്തിലുമുള്ള ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ ഡിസെബിലിറ്റീസിനും അപേക്ഷിക്കാം.

പ്ലസ് ടു തലത്തിൽ 80 ശതമാനത്തിൽ കുറയാതെ ഉയർന്ന മാർക്ക് നേടിയ, എട്ടുലക്ഷം രൂപയിൽ കവിയാതെ കുടുംബ വാർഷിക വരുമാനമുള്ള എല്ലാവിഭാഗം വിദ്യാർഥികൾക്കും സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കാം. www.scholarships.gov.in മുഖേനെ അപേക്ഷകൾ സമർപ്പിക്കാം. മാനുവൽ/ഓഫ്ലൈൻ അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in, ഇമെയിൽ: postmtaricscholarship@gmail.com, ഫോൺ: 0471 2306580, 9446096580.

Post a Comment

0 Comments