സൗദി: ഫെബ്രുവരി 1 മുതൽ
2022 ഫെബ്രുവരി 1, ചൊവ്വാഴ്ച്ച മുതൽ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് തവക്കൽന (Tawakkalna) ആപ്പിൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായുള്ള ‘Immune’ സ്റ്റാറ്റസ് നിർബന്ധമാണെന്ന അറിയിപ്പ് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആവർത്തിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ നിബന്ധന രാജ്യത്തെ കര, കടൽ, റെയിൽ എന്നിവ ഉപയോഗപ്പെടുത്തുന്ന എല്ലാ പൊതുഗതാഗത സംവിധാനങ്ങൾക്കും ബാധകമാണ്. COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് ഉൾപ്പടെയുള്ള കുത്തിവെപ്പ് സ്വീകരിച്ചവർക്കാണ് തവക്കൽന ആപ്പിൽ ‘Immune’ സ്റ്റാറ്റസ് ലഭിക്കുന്നത്.
ആരോഗ്യ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കുന്നതിൽ ഔദ്യോഗിക ഇളവ് അനുവദിക്കപ്പെട്ടിട്ടുള്ള വ്യക്തികളെ – ഇവർക്ക് തവക്കൽന ആപ്പിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ള സ്റ്റാറ്റസ് ഉണ്ടായിരിക്കണം – മാത്രമാണ് ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ 2022 ഫെബ്രുവരി 1 മുതൽ സൗദിയിൽ ട്രെയിൻ, ടാക്സി, ബസ്, ഫെറി മുതലായ പൊതുഗതാഗത സേവനങ്ങൾ ഉപയോഗിക്കുന്നവർക്കെല്ലാം ബൂസ്റ്റർ ഡോസ് ഉൾപ്പടെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥ നിലവിൽ വരുന്നതാണ്.
2022 ഫെബ്രുവരി 1 മുതൽ തവക്കൽന (Tawakkalna) ആപ്പിൽ COVID-19 വാക്സിനേഷനുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തുന്ന രോഗപ്രതിരോധശേഷി സ്റ്റാറ്റസ് നിർണ്ണയിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം 2022 ജനുവരി 18-ന് വ്യക്തമാക്കിയിരുന്നു. തവക്കൽന ആപ്പിലെ COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് നിലനിർത്തുന്നതിന് 2022 ഫെബ്രുവരി 1 മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയവും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്
തവക്കൽന ആപ്പിലെ COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് നിലനിർത്തുന്നതിന് 2022 ഫെബ്രുവരി 1 മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വരുന്നതോടെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് പുറമെ, സൗദിയിൽ വാണിജ്യ, വ്യാവസായിക, സാംസ്‌കാരിക, കായിക, വിനോദസഞ്ചാര പരിപാടികളിൽ പങ്കെടുക്കുന്നതിനും, സാമൂഹിക, സാംസ്‌കാരിക ചടങ്ങുകൾ, വിനോദ പരിപാടികൾ, ശാസ്ത്രീയ പ്രദർശനങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നതിനും, പൊതു, സർക്കാർ, സ്വകാര്യ മേഖലകളിലെ സ്‌ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനും ഈ നിയന്ത്രണം ബാധകമാകുന്നതാണ്.
സൌദിയിലെ ആദ്യ യോഗ ഫെസ്റ്റിവലിന്‍റെ ഭാഗമായി ആയിരങ്ങള്‍.
സൌദി അറേബ്യയിലെ ആദ്യത്തെ യോഗ ഫെസ്റ്റിവലിന്‍റെ ഭാഗമായി ആയിരങ്ങള്‍. ശനിയാഴ്ച ആയിരക്കണക്കിന് പേരാണ് കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയുടെ ജുമാന്‍ പാര്‍ക്കില്‍ നടന്ന യോഗ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി നിരവധിപ്പേരാണ് എത്തിയത്. സൌദി യോഗ കമ്മിറ്റിയാണ് യോഗ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. 10 മുതല്‍ 60 വയസ് വരെ പ്രായമുള്ളവര്‍ക്ക് വേണ്ടിയായിരുന്നു യോഗ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.
മനസിനും ശരീരത്തിനും ഉണര്‍വ്വ് നല്‍കുന്ന വിവിധ യോഗ അഭ്യാസങ്ങളാണ് ഇവിടെയത്തിയവര്‍ ചെയ്തത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രണ്ട് വിഭാഗങ്ങളിലായാണ് യോഗ സംഘടിപ്പിച്ചത്. യോഗ പരിശീലനത്തിനൊപ്പം പല യോഗ രീതികള്‍ കണ്ടുമനസിലാക്കാനുള്ള അവസരവും യോഗാ ഫെസ്റ്റില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ചു. എട്ട് മണിക്കൂറോളം നീളുന്ന ക്ലാസുകളാണ് ഏകദിന പരിപാടിയിലുണ്ടായിരുന്നത്.
സൗദിയിൽ 3669 പേർക്ക് കൂടി കോവിഡ്, 940 പേർ ഗുരുതരാവസ്ഥയിൽ.
റിയാദ്: സൗദി അറേബ്യയിൽ 3,669 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 4,284 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുള്ളവരിൽ മൂന്നുപേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,83,053 ഉം രോഗമുക്തരുടെ എണ്ണം 6,35,191 ഉം ആയി. ആകെ മരണസംഖ്യ 8,936 ആയി.
ആകെ 38,926 കോവിഡ് ബാധിതരാണ് രാജ്യത്താകെ ചികിത്സയിലുള്ളത്. ഇതിൽ 940 പേരാണ് ഗുരുതരനിലയിൽ. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.99 ശതമാനവും മരണനിരക്ക് 1.30 ശതമാനവുമായി. 24 മണിക്കൂറിനിടെ 129,718 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി.
പുതുതായി റിയാദ് 1,301, ജിദ്ദ 318, ദമ്മാം 192, ഹുഫൂഫ് 167, മക്ക 132, മദീന 102, അബഹ 102 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,67,07,289 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,55,17,272 ആദ്യ ഡോസും 2,36,56,978 രണ്ടാം ഡോസും 75,33,039 ബൂസ്റ്റർ ഡോസുമാണ്.
ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി.
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി. ഫെബ്രുവരി 15 വരെ ഹജ്ജിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കേന്ദ്ര ഹജ്ജ് കമ്മറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 31 ആയിരുന്നു ഹജ്ജ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി. ഇതാണ് നീട്ടി നൽകിയിരിക്കുന്നത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ച പ്രായപരിധി ഒഴിവാക്കി അപേക്ഷ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിയിരുന്നു. 65 വയസ്സായിരുന്നു നേരത്തേ നിശ്ചയിച്ച പ്രായപരിധി. ഇത് ഒഴിവാക്കിയതോടെ 70 വയസ്സിന് മുകളിലുള്ളവർക്ക് നേരത്തേയുള്ള രീതിയിൽ സംവരണ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കാം. ഇത്തവണ മൊബൈൽ ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇത്തവണയും ഹജ്ജ് തീർത്ഥാടനം. രണ്ട് വാക്സീൻ ഡോസും എടുത്തവർക്ക് മാത്രമേ ഹജ്ജിന് അനുമതിയുണ്ടാകൂ.
താമസരേഖ, തൊഴിൽ നിയമലംഘനം: സൗദിയിൽ ഒരാഴ്ചക്കിടെ പിടിലായത് 13,620 പേർ.
താമസരേഖ, തൊഴിൽ നിയമ, അതിർത്തി സുരക്ഷാനിയമ ലംഘനങ്ങൾക്ക് സൗദിയിൽ ഒരാഴ്ചക്കിടെ പിടിലായത് 13,620 പേരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനുവരി 20 മുതൽ 26 വരെയുള്ള കാലയളവിൽ സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ നിന്ന് 13,620 പേരെയാണ് പിടികൂടിയത്.
അറസ്റ്റിലായവരിൽ 6,700 താമസ നിയമ ലംഘകരും 5,177 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 1,743 ലേറെ തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 274 പേർ അറസ്റ്റിലായി. ഇവരിൽ 55 ശതമാനം യെമൻ പൗരന്മാരും 42 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 139 പേർ രാജ്യത്തിന്റെ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് അറസ്റ്റിലായി.
നിയമലംഘകരെ കടത്തിവിട്ട് അഭയം നൽകിയ 11 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമാക്കിയതിന് ശേഷം ആകെ പിടിയിലായവരുടെ എണ്ണം 96,504 ലെത്തി. ഇവരിൽ 86,019 പേർ പുരുഷന്മാരും 10,485 പേർ സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 84,966 പേരെ അവരുടെ യാത്രാ രേഖകൾ ലഭിക്കുന്നതിന് അതാത് രാജ്യത്തെ നയതന്ത്ര കാര്യാലയ ഓഫീസുകളിലേക്ക് റഫർ ചെയ്തു.
അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാ സൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒപ്പം 10 ലക്ഷം റിയാൽ വരെ പിഴയും അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ഇവർ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, താമസത്തിനായി ഉപയോഗിച്ച വസതികൾ എന്നിവ കണ്ടുകെട്ടുകയും ചെയ്യും.
0 Comments