Ticker

6/recent/ticker-posts

Header Ads Widget

പോലീസിനെതിരെ വ്യാപക പരാതി; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

പോലീസിനെതിരെ നിരന്തരം പരാതികളും ആരോപണങ്ങളും ഉയരുന്ന സാഹചര്യത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് ക്ലിഫ് ഹൗസിലാണ് യോഗം. സംസ്ഥാന പോലീസ് മേധാവി, ഹെഡ് ക്വാട്ടേഴ്സിലെ എഡിജിപിമാർ എന്നിവർ അടക്കമുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

കോവളത്ത് വിദേശിയെ അവഹേളിച്ച സംഭവം രാജ്യാന്തര തലത്തിൽ തന്നെ വാർത്തയായിരുന്നു. ഇത് പോലീസിനെതിരെ വ്യാപക പരാതികൾക്കിടയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ, ഏറ്റവും ഒടുവിലായാണ് ഇപ്പോൾ ട്രെയിനിൽ ഉണ്ടായ സംഭവം.

ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്നാരോപിച്ച് ട്രെയിനിൽ പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദ്ദിച്ചതായാണ് പരാതി. എഎസ്ഐ പ്രമോദാണ് മാവേലി എക്സ്പ്രസിൽ വെച്ച് യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയത്. യാതൊരു പ്രകോപനവുമില്ലാതെ എഎസ്ഐ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.

Post a Comment

1 Comments

  1. ഞങ്ങളുടെ സ്റ്റേഷനിലും ഉണ്ട് ഇത് പോലെ...... എന്തെങ്കിലും കംപ്ലയിന്റ് വിളിച്ചു പറഞ്ഞൽ അവർ നമ്പർ സ്റ്റേഷനിൽ നിന്ന് നമ്പർ കൊടുക്കും.... ഇവരാണ് ഇത് ചെയ്തത് പറഞ്ഞു. തമ്മിൽ തല്ലിക്കും... അങ്ങനെ ആവുമ്പോൾ പോലീസും കള്ളനും തമ്മിൽ എന്താ വ്യത്യാസം ഉള്ളത്.....
    ഇത് ക്രമ സമാദാനം നശിപ്പിക്കുന്ന പോലീസ് അല്ലെ

    ReplyDelete