Ticker

6/recent/ticker-posts

Header Ads Widget

നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു; നിരവധിപേര്‍ക്ക് പരിക്ക്

കൈതപ്പൊയിലിൽ നോളജ് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു. ഇരുപതോളം പേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്. നിർമാണത്തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ നിർമാണത്തിനിടയിലാണ് അപകടമുണ്ടായത്. ഇതിന്റെ ഒന്നാം നിലയുടെ കോൺക്രീറ്റ് നടക്കുകയായിരുന്നു. തൂൺ തെന്നിമാറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. കെട്ടിടത്തിന്റെ തകർന്നുവീണ ഭാഗങ്ങൾ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.

Post a Comment

0 Comments