ഇന്ത്യക്ക് സൗദി വീണ്ടും യാത്രാവിലക്ക് (Travel ban) ഏര്‍പ്പെടുത്തി. കൊവിഡ് (covid) കാരണം സൗദി പൗരന്മാര്‍ക്ക് (Saudi Citizens) പോകാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ സൗദി പൗസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) ഇന്ത്യയെ വീണ്ടും ഉള്‍പ്പെടുത്തിയത്. കൊവിഡ് വ്യാപനം കുറയുകയും ഭീഷണി അകലുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയുടെ പേര് നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ പുതുക്കിയ പട്ടികയില്‍ ഇന്ത്യയുണ്ട്.
ലബനാന്‍, തുര്‍ക്കി, യമന്‍, സിറിയ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മേനിയ, കോംഗോ, ലിബിയ, ബലാറസ്, വിയറ്റ്‌നാം, എത്യോപ്യ, സോമാലിയ, അഫ്ഗാനിസ്ഥാന്‍, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്കാണ് സൗദി പൗരന്മാര്‍ക്ക് യാത്രാവിലക്കുള്ളത്. ഈ രാജ്യങ്ങളില്‍ സൗദിയിലേക്കും സമാനമായ യാത്രാവിലക്കുണ്ടാവും എന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
സൗദിയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ വനിതകള്‍; 30 ഒഴിവുകളില്‍ 28,000 അപേക്ഷകര്‍
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ബുള്ളറ്റ് ട്രെയിന്‍ bullet train) ഓടിക്കാന്‍ വനിതകള്‍ക്ക് അവസരം. 30 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിന് ലഭിച്ചത് 28,000 അപേക്ഷകള്‍. രാജ്യത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നുനല്‍കിയതിനാല്‍ ഈ രംഗത്തെ മുന്നേറ്റം എടുത്തു കാണിക്കുന്നതാണെന്ന് അധികൃതര്‍ പറയുന്നു.
അക്കാദമിക് പശ്ചാത്തലത്തിന്റെയും ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തിന്റെയും അടിസ്ഥാനത്തില്‍ നടന്ന ഓണ്‍ലൈന്‍ വിലയിരുത്തലില്‍ ഇവരില്‍ പകുതിയോളം ആളുകള്‍ പുറത്തായതായി സ്പാനിഷ് റെയില്‍വേ ഓപ്പറേറ്റര്‍ റെന്‍ഫെ പറഞ്ഞു. യോഗ്യരായ 30 സ്ത്രീകളെയാണ് തെരഞ്ഞെടുക്കുക. മാര്‍ച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ഒരു വര്‍ഷത്തെ ശമ്പളത്തോട് കൂടിയ പരിശീലനത്തിന് ശേഷമാണ് ഇവര്‍ മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിച്ചു തുടങ്ങുക. 80 പുരുഷന്‍മാരെയും ഡ്രൈവര്‍മാരായി നിയമിക്കും.
ഇതുവരെ സൗദിയില്‍ വനിതകളെ അധ്യാപക രംഗത്തും ആരോഗ്യ മേഖലകളിലും പരിമിതപ്പെടുത്തിയിരുന്നു. 2018 മുതല്‍ വാഹനമോടിക്കാന്‍ അനുമതി നല്‍കിയത് മുതല്‍ സ്ത്രീകള്‍ക്കായി സൗദി അറേബ്യ നിരവധി അവസരങ്ങളാണ് തുറന്നുനല്‍കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ തൊഴില്‍ ശക്തിയിലെ സ്ത്രീ പങ്കാളിത്തം 33 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസ് ജിദ്ദ - കോഴിക്കോട് സർവീസുകൾ ഈ മാസം 21 മുതൽ
റിയാദ്: കൊവിഡ് സാഹചര്യത്തിൽ താൽക്കാലികമായി സർവീസ് നിർത്തിവെച്ചിരുന്ന എയർ ഇന്ത്യയുടെ ജിദ്ദ - കോഴിക്കോട് (Jeddah - Kozhikode flights) സർവീസുകൾ ഈ മാസം 21 മുതൽ പുനഃരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഈ സെക്ടറില്‍ സർവീസ് നടത്തുക. ഈ മാസം 21-ന് കോഴിക്കോട്ട് നിന്ന് ജിദ്ദയിലേക്കാണ് ആദ്യ സർവീസ്.
രാവിലെ 8.40ന് കോഴിക്കോട് നിന്നും പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.45ന് ജിദ്ദയിലെത്തും. അന്നേ ദിവസം ഉച്ചക്ക് 1.45ന് ജിദ്ദയിൽ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 9.55ന് കോഴിക്കോട്ടെത്തും. 165 യാത്രക്കാരെ ഉൾക്കൊള്ളുന്ന ചെറിയ വിമാനമായിരിക്കും സർവീസിനായി ഉപയോഗിക്കുക. എക്കണോമി ക്ലാസ് ടിക്കറ്റുകൾ മാത്രമാണുള്ളത്.
ജിദ്ദ - കോഴിക്കോട് റൂട്ടിൽ വളരെ കുറഞ്ഞ നിരക്കാണ് ടിക്കറ്റുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 20, 30, 40 കിലോഗ്രാം ലഗേജുകൾക്ക് യഥാക്രമം 496 റിയാൽ, 546 റിയാൽ, 646 റിയാൽ എന്നിങ്ങനെയാണ് ജിദ്ദ - കോഴിക്കോട് വൺവേ ടിക്കറ്റ് നിരക്കുകൾ. എന്നാൽ കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള ടിക്കറ്റ് നിരക്ക് 1,400 റിയാൽ മുതലാണ് ആരംഭിക്കുന്നത്.
0 Comments