Ticker

6/recent/ticker-posts

Header Ads Widget

നാളെ കേരളത്തിലെ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.

നാളെ ഹർത്താൽ ദിനത്തിലും കേരളത്തിലെ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. വ്യാപാരികൾ മാത്രം സമരത്തിൽ പങ്കെടുക്കേണ്ടെന്ന് സംസ്ഥാന പ്രസി‍ഡന്റ് പി. കുഞ്ഞാവുഹാജി അറിയിച്ചു. ഇതനുസരിച്ചാണ് മുഴുവൻ കടകളും തുറക്കാൻ വ്യാപാരികൾ തീരുമാനിച്ചത്. ( all shops in Kerala will be opened tomorrow )

എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ നാളെ ഹർത്താൽ ദിനത്തിലും തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി സംഘടനകൾ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. തൊഴിലാളി സമരത്തിന്റെ പേരിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ നിർബന്ധമായി അടപ്പിച്ചത് ശരിയായില്ല. കേരളത്തിന്റെ വിപണി കുത്തക മുതലാളിമാർക്ക് തീറെഴുതി കൊടുക്കാൻ അനുവ​ദിക്കില്ലെന്നും വ്യാപാരി സംഘടനകൾ സൂചിപ്പിച്ചിരുന്നു.

കോഴിക്കോട് ജില്ലയിലെ പെട്രോൾ പമ്പുകൾ നാളത്തെ ഹർത്താൽ ദിനത്തിലും തുറക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞിരുന്നു. ആംബുലൻസ് ഉൾപ്പടെയുള്ള അവശ്യ സർവീസുകളെ ഹർത്താൽ ബാധിക്കാതിരിക്കാനാണ് പെട്രോൾ പമ്പുകൾ തുറക്കാൻ കളക്ടർ നിർദേശിച്ചത്. തുറന്ന് പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകൾക്ക് സുരക്ഷയൊരുക്കാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.

അതേസമയം, ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ‍ർക്കാ‍ർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും നാളെ ജോലിക്ക് ഹാജരാകണമെന്നും അവശ്യസാഹചര്യത്തിൽ അല്ലാതെ ആ‍ർക്കും അവധി അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഹൈക്കോടതി വിധി പക‍ർപ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡയസ്നോൺ പ്രഖ്യാപിക്കാൻ സംസ്ഥാന സ‍ർക്കാർ തീരുമാനിച്ചത്.

ഇന്ധന വിലവർധന അടക്കം കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തീരുമാനങ്ങൾക്ക് എതിരെയാണ് ഇന്ന് പണിമുടക്ക് നടന്നത്. പണിമുടക്ക് തുടരുന്നതിനിടെ പലയിടത്തും ഇന്ന് രാവിലെ മുതല്‍ സമരക്കാര്‍ വാഹനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും നേരെ പ്രതിഷേധിച്ചിരുന്നു. നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്യാനെത്തിയ ജീവനക്കാരെ തിരിച്ചയച്ചു. സ്വകാര്യ വാഹനങ്ങളിലും ടാക്‌സിയിലും സഞ്ചരിച്ചവര്‍ക്കും സമാന അനുഭവമാണുണ്ടായത്.

Post a Comment

0 Comments