Ticker

6/recent/ticker-posts

Header Ads Widget

Gold Price Today : സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു, ഇന്ന് 800 രൂപയുടെ വർധന; പവൻ വില 38000 കടന്നു

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ വർധനവുണ്ടായി. 22 കാരറ്റ് സ്വർണത്തിന്റെ വിലയിലാണ് വർധന. ഗ്രാമിന് 100 രൂപ കൂടി.

ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് വില 4770 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് നൂറ് രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 38160 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. 3940 രൂപയാണ് ഇന്നത്തെ വില.

ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് വിലയിൽ മാറ്റമില്ല. വെള്ളിയുടെ വില 72 രൂപയാണ്. ഗ്രാമിന് രണ്ട് രൂപയുടെ വർധനവുണ്ടായി.

അന്താരാഷ്ട്ര വിപണിയിൽ 24 കാരറ്റ് സ്വർണം 1940 ഡോളറിലാണ് വിപണനം നടക്കുന്നത്. ദിശയുടെ ശരാശരി സൂചിക 40ന്റെ നിലയിൽ ആയതു കൊണ്ട് 1929 - 1920 ന്റെ താങ്ങുണ്ട്. അതിൽ താഴെ വന്നാൽ കുറവ് രേഖപെടുത്തിയേക്കും. റഷ്യയും യുക്രൈനും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്നലെ സ്വർണ വില ഉയർന്ന് 1940 ഡോളറിലെത്തി. 

വ്യക്തികൾക്ക് തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സ്വർണ്ണം വിൽക്കാനുള്ള നല്ല സമയമാണിത്. സാങ്കേതികമായി സ്വർണം ഓവർബോട്ട് സോണിലാണ്. എഡിഎക്സ് ലെവലുകൾ 40 ആണ്. അന്താരാഷ്ട്ര വില 1920 ഡോളറിന് താഴെയെത്തിയാൽ സംസ്ഥാനത്തെ റീടെയ്ൽ വില കുറയുമെന്നാണ് വിവരം.

Post a Comment

0 Comments