ദോഹ: ഇന്ത്യ ഉൾപ്പെടെ മൂന്ന് രാജ്യക്കാർക്കായി ഓൺ അറൈവൽ വിസയുടെ ഡിസ്‌കവർ ഖത്തർ വഴിയുള്ള ഹോട്ടൽ ബുക്കിംഗ് ഓപ്‌ഷൻ ഡിസ്കവർ ഖത്തർ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തു.
ഏപ്രിൽ 14 മുതൽ പ്രാബല്യത്തിൽ വരാനിരുന്ന ഇന്ത്യൻ, ഇറാൻ, പാകിസ്ഥാൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ ഖത്തറിൽ വരാൻ നിർബന്ധമാക്കിയ ഹോട്ടൽ ബുക്കിംഗ് നിബന്ധന, പൂർണ്ണമായും നീക്കം ചെയ്യുകയോ താത്കാലികമായി നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.
മന്ത്രാലയത്തിൽ നിന്നുള്ള കൂടുതൽ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അതിനനുസരിച്ച് വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
ഈ നിബന്ധന പൂർണ്ണമായും നീക്കം ചെയ്താൽ ഇന്നലെ ബുക്ക് ചെയ്തവർക്ക് പൂർണമായും റീഫണ്ട് ലഭിക്കുമെന്നും അല്ലെങ്കിൽ ചട്ടം ഭേദഗതി ചെയ്താൽ വരും ദിവസങ്ങളിൽ അതിനനുസരിച്ച് വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുമെന്നും കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് കൂട്ടിച്ചേർത്തു.
ഇന്നലെയാണ് ഡിസ്‌കവർ ഖത്തർ, ഓണ്-അറൈവൽ ആവശ്യകതകളിൽ മാറ്റം പ്രഖ്യാപിക്കുകയും ഖത്തറിൽ താമസിക്കുന്ന ദൈർഘ്യത്തിനായി ഇന്ത്യൻ, ഇറാൻ, പാകിസ്ഥാൻ പൗരന്മാർക്ക് നിർബന്ധിത ഹോട്ടൽ ബുക്കിംഗ് നിർബന്ധമാക്കുകയും ചെയ്തത്. തീരുമാനം പുനർവിചിന്തനം ചെയ്യാൻ അധികാരികളോട് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ നിരവധി അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
0 Comments