സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വാട്ട്‌സ്ആപ്പിൽ വരും ആഴ്ചകളിലായി വലിയ മാറ്റങ്ങളുണ്ടാകും. ഇമോജി റിയാക്ഷന്‍സ്, ഫയൽ ഷെയറിങ്, വോയിസ് കോളിലേക്ക് കൂടുതൽ പേരെ ഉള്‍പ്പെടുത്തൽ, ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകൽ തുടങ്ങിയ മാറ്റങ്ങളെപ്പറ്റി കൂടുതലറിയാം.
വാട്ട്‌സ്ആപ്പ് അപ്പ്ഡേറ്റാവുന്നതോടെ ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അധികാരവും ലഭിക്കും. ഗ്രൂപ്പ് ചാറ്റുകളിൽ നിന്ന് തെറ്റായ, പ്രശ്നമുള്ള സന്ദേശങ്ങൾ നീക്കം ചെയ്യാൻ അഡ്മിൻമാർക്ക് ഇനിമുതൽ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. നിലവിൽ എട്ട് പേർക്ക് മാത്രമാണ് ഒരു ഗ്രൂപ്പ് വോയ്‌സ് കോളിൽ ഭാഗമാകാന്‍ സാധിക്കുന്നത്. ഇനിമുതൽ ഒരു ഗ്രൂപ്പ് വോയ്‌സ് കോളിൽ 32 പേരെ വരെ അനുവദിക്കാനാവും എന്നതാണ് സുപ്രധാന മാറ്റം.
0 Comments