Ticker

6/recent/ticker-posts

Header Ads Widget

സൗദി: എല്ലാത്തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി നൽകിയതായി ഹജ്ജ് മന്ത്രാലയം.

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ എൻട്രി വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയ ഒരു പ്രത്യേക അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം വിദേശത്ത് നിന്ന് സൗദിയിലേക്ക് എത്തുന്ന തീർത്ഥാടകർ Eatmarna ആപ്പ് ഉപയോഗിച്ച് കൊണ്ട് ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുമതിയ്ക്കായി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.

ഇത്തരത്തിൽ ഉംറ ബുക്കിംഗ് ചെയ്യുന്നതിന് മൂന്ന് നിർദ്ദേശങ്ങളാണ് മന്ത്രാലയം മുന്നോട്ട് വെച്ചിരിക്കുന്നത്:

വിദേശത്ത് നിന്ന് സൗദിയിലേക്ക് എൻട്രി വിസ നേടുക.

ഉംറ തീർത്ഥാടനം നടത്താൻ ഉദ്ദേശിക്കുന്ന തീയതിയിൽ എൻട്രി വിസയുടെ കാലാവധി സാധുത ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

Eatmarna ആപ്പ് ഉപയോഗിച്ച് കൊണ്ട് ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുമതിയ്ക്കായി അപേക്ഷിക്കുക.

ഇത്തരത്തിൽ ഉംറ തീർത്ഥാടനം ബുക്ക് ചെയ്ത തീയതിക്ക് ചുരുങ്ങിയത് ആറ് മണിക്കൂർ മുൻപായെങ്കിലും തീർത്ഥാടകർ സൗദിയിലേക്ക് പ്രവേശിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഈ ബുക്കിംഗ് സ്വയമേവ റദ്ദാകുന്നതാണ്.

ഉംറ ബുക്ക് ചെയ്ത ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ യാത്രികർക്ക് COVID-19 രോഗബാധ സ്ഥിരീകരിക്കുന്ന സന്ദർഭത്തിലും, രോഗബാധിതരുമായി സമ്പർക്കം സ്ഥിരീകരിക്കുന്ന സന്ദർഭത്തിലും ഈ ബുക്കിംഗ് സ്വയമേവ റദ്ദാകുന്നതാണ്.

Post a Comment

0 Comments