Ticker

6/recent/ticker-posts

Header Ads Widget

കുവൈറ്റ്: ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ പുനരാരംഭിച്ചു.

രാജ്യത്ത് വിദേശ ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് പുനരാരംഭിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ ആരംഭിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കുവൈറ്റ് നാഷണൽ അസംബ്ലി പ്രതിനിധി ഫാർസ് അൽ ദൈഹാനി ഒരു പ്രമേയം സമർപ്പിച്ചിരുന്നു. ഈ പ്രമേയത്തിന് കുവൈറ്റ് പാർലിമെന്ററി ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.

ഇതോടെ കുവൈറ്റ് ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെക്കുന്ന സുരക്ഷാ നിബന്ധനകൾക്ക് വിധേയമായി ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്നതാണ്.

Post a Comment

0 Comments