Ticker

6/recent/ticker-posts

Header Ads Widget

സൗദിയിൽ വീട്ടുജോലിക്കാർക്ക് ഇൻഷുറൻസ് നിർബന്ധമാക്കുന്നു.

റിയാദ്: സൗദി അറേബ്യയിൽ വീട്ടുജോലിക്കാർക്ക് ഇൻഷുറൻസ് നിർബന്ധമാക്കുന്നു. വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട്മെന്‍റ് ചെയ്യുമ്പോൾ ഇൻഷുറൻസ് എടുക്കണം. തൊഴിൽ കരാർ വഴി ഭാവിയിൽ തൊഴിലുടമക്കും തൊഴിലാളിക്കുമുണ്ടാകുന്ന നഷ്ടം ഇല്ലാതാക്കുന്നതിന് ലക്ഷ്യമിട്ടാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. മെയ് മാസത്തിൽ നിയമം പ്രാബല്യത്തിലാവും.

രാജ്യത്തേക്കുള്ള വീട്ടുജോലിക്കാർ റുക്രൂട്ട്മെന്‍റുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതാണ് നിയമം. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചാണ് മന്ത്രാലയം പദ്ധതി നടപ്പാക്കുന്നത്. മുസാനിദ് പ്രോഗ്രാം വഴി ഇതിനുള്ള സൗകര്യമേർപ്പെടുത്താനാണ് നീക്കം. റിക്രൂട്ട് ചെയ്ത വീട്ടുജോലിക്കാർ ഒളിച്ചോടുകയോ ജോലിക്ക് വിസമ്മതിക്കുകയോ ചെയ്യുന്ന പക്ഷം തൊഴിലുടമയുൾപ്പെടെയുള്ള ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് കമ്പനിയിൽ നിന്നും നഷ്ടപരിഹാരം തേടാൻ പുതിയ സംവിധാനം സഹായിക്കും. തൊഴിലുടമ റിക്രൂട്ട്മെന്‍റ് കരാർ പ്രകാരമുള്ള വേതനം നല്കാതിരുന്നാൽ തൊഴിലാളിക്ക് ശമ്പള കുടിശ്ശിക പ്രകാരം ഇൻഷുറൻസ് കമ്പനിയെ സമീപിക്കുന്നതിനും പണം ഈടാക്കുന്നതിനും സൗകര്യമുണ്ടാകും.

സൗദിയിൽ കൊവിഡ് മൂലം ഇന്ന് പുതിയ മരണങ്ങളില്ല; 130 പുതിയ കേസുകള്‍ കൂടി.

റിയാദ്: സൗദി അറേബ്യയിൽ തിങ്കളാഴ്ച കൊവിഡ് ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തില്ല. 24 മണിക്കൂറിനിടെ 130 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരിൽ 280 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,51,943 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,37,482 ആയി ഉയർന്നു. 

ആകെ മരണസംഖ്യ 9,058 ആയി തുടരുന്നു. രോഗബാധിതരിൽ 5,403 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 75 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 15,836 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് 30, ജിദ്ദ 29, മദീന 14, മക്ക 14, ത്വാഇഫ് 9, ദമ്മാം 8, അബഹ 5 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

Post a Comment

0 Comments