Ticker

6/recent/ticker-posts

Header Ads Widget

അടിയന്തിരമായി പാസ്പോർട്ട് പുതുക്കേണ്ടവർക്കായി മെയ് 22, 29 തീയതികളിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വാക്ക്-ഇൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ രണ്ട് പാസ്‍പോര്‍ട്ട് സേവാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. മേയ് 22നും 29നും ആയിരിക്കും ക്യാമ്പ്. പ്രവാസികള്‍ക്ക് അടിയന്തര പാസ്‍പോര്‍ട്ട് സേവനങ്ങള്‍ക്കായി ക്യാമ്പുകളില്‍ നേരിട്ടെത്താമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

ദുബൈയിലും ഷാര്‍ജയിലുമുള്ള ബി.എല്‍.എസ് ഇന്റര്‍നാഷണല്‍ സര്‍വീസ് ലിമിറ്റഡിന്റെ നാല് സെന്ററുകളിലായിരിക്കും ക്യാമ്പ് നടക്കുക. പ്രവാസികള്‍ക്ക് അടിയന്തരമായി ലഭ്യമാവേണ്ട പാസ്‍പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയായിരിക്കും ഇവ. നാല് കേന്ദ്രങ്ങളിലും പ്രവാസികള്‍ക്ക് നേരിട്ടെത്തി ഓണ്‍ലൈന്‍ അപക്ഷ പൂരിപ്പിക്കാം. ആവശ്യമായ അനുബന്ധ രേഖകളും കൈവശമുണ്ടായിരിക്കണം. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന നിലയിലായിരിക്കും സേവനം ലഭ്യമാവുകയെന്നും കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്‍തു.

മതിയായ രേഖകള്‍ ഹാജരാക്കുന്ന അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് പാസ്‍പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മെഡിക്കല്‍ ആവശ്യങ്ങള്‍, മരണം, ജൂണ്‍ അവസാനമോ അതിന് മുമ്പോ പാസ്‍പോര്‍ട്ടിന്റെ കാലാവധി അവസാനിക്കുന്നവര്‍, കാലാവധി കഴിഞ്ഞതോ റദ്ദാക്കിയതോ ആയ വിസ സ്റ്റാമ്പ് ചെയ്യാനോ പുതിയ ജോലിക്കായുള്ള വിസ സ്റ്റാമ്പ് ചെയ്യാനോ വേണ്ടി പാസ്‍പോര്‍ട്ട് ഉടനെ പുതുക്കേണ്ടവര്‍, അക്കാദമിക ആവശ്യങ്ങള്‍ക്ക് എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍, തൊഴില്‍ അല്ലെങ്കില്‍ ഇമിഗ്രേഷന്‍ ആവശ്യങ്ങള്‍ക്ക് അടിയന്തരമായി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍, മറ്റ് വിദേശരാജ്യങ്ങളില്‍ പഠനത്തിന് പോകാനായി പാസ്‍പോര്‍ട്ട് പുതുക്കേണ്ട വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കാണ് ഈ അവസരം ഉപയോഗപ്പെടുത്താനുക. ഉച്ചയ്‍ക്ക് 1.30 വരെയായിരിക്കും സേവനങ്ങള്‍ക്ക് ടോക്കന്‍ നല്‍കുക.

2022 മെയ് 22, 29 തീയതികളിൽ ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ഇത്തരം സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല. ആദ്യമെത്തുന്നവർക്ക് ആദ്യം സേവനം നൽകുന്ന രീതിയിലാണ് ഈ ക്യാമ്പ് നടപ്പിലാക്കുന്നത്.

താഴെ പറയുന്ന BLS ഇന്റർനാഷണൽ സർവീസ് ലിമിറ്റഡ് സേവനകേന്ദ്രങ്ങളിൽ നിന്നാണ് ഈ വാക്ക്-ഇൻ സേവനം ലഭ്യമാക്കുന്നത്:

അൽ ഖലീജ് സെന്റർ, ബർ ദുബായ്.
ദെയ്‌റ സിറ്റി സെന്റർ, ദെയ്‌റ, ദുബായ്.
പ്രീമിയം ലോഞ്ച് സെന്റർ, ബർ ദുബായ്.
ഷാർജ HSBC സെന്റർ, ഷാർജ.
മെയ് 22, 29 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് ഈ എമെർജൻസി പാസ്പോർട്ട് റിന്യൂവൽ വാക്ക്-ഇൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള ടോക്കൺ ഉച്ചയ്ക്ക് 1.30 വരെയാണ് ലഭ്യമാക്കുന്നത്.

താഴെ പറയുന്ന അടിയന്തിര സാഹചര്യങ്ങളിലുള്ള വിഭാഗങ്ങൾക്ക് മാത്രമാണ് ഈ ക്യാമ്പിൽ നിന്ന് പാസ്പോർട്ട് പുതുക്കുന്ന സേവനം നൽകുന്നത്:

ആരോഗ്യ ചികിത്സ, മരണം എന്നിവ മൂലം അടിയന്തിരമായി പാസ്പോർട്ട് പുതുക്കി ലഭിക്കേണ്ടവർ.
പാസ്പോർട്ട് കാലാവധി അവസാനിച്ചവർ, 2022 ജൂൺ 30-നകം പാസ്പോർട്ട് കാലാവധി അവസാനിക്കുന്നവർ.
കാലാവധി അവസാനിച്ചതോ, ക്യാൻസൽ ആയതോ ആയ വിസകൾ പതിപ്പിക്കുന്നതിനായി പാസ്പോർട്ട് അടിയന്തിരമായി പുതുക്കി ലഭിക്കേണ്ടവർ, പുതിയ ജോലിക്കായി പാസ്പോർട്ട് അടിയന്തിരമായി പുതുക്കി ലഭിക്കേണ്ടവർ.
അക്കാദമിക് ആവശ്യങ്ങൾക്കുള്ള NRI സർട്ടിഫിക്കറ്റ് ലഭിക്കേണ്ടവർക്ക്.
ഇന്ത്യയിലേക്കോ, വിദേശത്തേക്കോ പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക്.
തൊഴിൽ, എമിഗ്രേഷൻ ആവശ്യങ്ങൾക്കായി പോലീസ് ക്ലിയറൻസ് സർടിഫിക്കറ്റിന് അപേക്ഷിക്കേണ്ടവർ.
മേല്പറഞ്ഞ വിഭാഗങ്ങൾ തങ്ങളുടെ അടിയന്തിര സാഹചര്യം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി 80046342 എന്ന നമ്പറിൽ കോൺസുലേറ്ററിന് കീഴിലുള്ള പ്രവാസി ഭാരതീയ സഹായതാ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കിൽ passport.dubai@mea.gov.in, vcppt.dubai@mea.gov.in എന്നീ ഇമെയിൽ വിലാസങ്ങളിൽ കോൺസുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്.

Post a Comment

0 Comments